ബാബു വധം: നവവരനായ ആർ.എസ്.എസ് പ്രവർത്തകൻ കസ്റ്റഡിയിൽ
text_fieldsതലശ്ശേരി-മാഹി: പള്ളൂരിലെ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ നവവരനായ ആർ.എസ്.എസ് പ്രവർത്തകൻ കസ്റ്റഡിയിൽ. പാനൂർ ചെണ്ടയാട് നിള്ളങ്ങൽ സ്വദേശി പുതിയവീട്ടിൽ ജെറിൻ സുരേഷിനെയാണ് (30) സീനിയർ പൊലീസ് സൂപ്രണ്ട് അപൂർവ ഗുപ്തയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
പിണറായി പടന്നക്കരയിലെ യുവതിയുമായുള്ള ജെറിൻ സുരേഷിെൻറ വിവാഹം ഞായറാഴ്ച നടക്കേണ്ടതായിരുന്നു. പിതൃസഹോദരെൻറ പള്ളൂർ കമ്യൂണിറ്റി ഹാളിനു സമീപത്തെ വീട്ടിൽ വിവാഹത്തിനുള്ള ഒരുക്കത്തിനിടെ ശനിയാഴ്ച രാത്രിയാണ് ജെറിൻ സുരേഷിനെ കസ്റ്റഡിയിലെടുത്തത്. കല്യാണവീട്ടിലുണ്ടായിരുന്ന ആറോളം സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തതായി ബന്ധുക്കൾ പറയുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം നിഷേധിച്ചു.
പടന്നക്കരയിലെ വധുവിെൻറ വീട്ടിൽ ഞായറാഴ്ച രാവിലെ വിവാഹത്തിൽ പെങ്കടുക്കാൻ നിരവധി ബന്ധുക്കളും നാട്ടുകാരുമെത്തിയിരുന്നു.വിവാഹം മുടങ്ങിയതോടെ ഇവരെല്ലാം മടങ്ങി. യുവാവിെൻറ ബന്ധുക്കളും ബി.ജെ.പി കണ്ണൂർ ജില്ല സെക്രട്ടറി എൻ. ഹരിദാസൻ, മുൻ ജില്ല പ്രസിഡൻറ് കെ. രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരും പള്ളൂർ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. ഉച്ചക്കുശേഷം ജെറിെൻറ പിതാവും ബന്ധുക്കളും വധുവിെൻറ വീട്ടിലെത്തി വധുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
കഴിഞ്ഞ ഏഴിന് രാത്രി ഒമ്പതുമണിയോടെയാണ് കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയത്.ബാബു കൊല്ലപ്പെട്ട് അരമണിക്കൂറിനകം ന്യൂ മാഹി മലയാള കലാഗ്രാമത്തിന് സമീപത്തായി ആർ.എസ്.എസ് പ്രവർത്തകൻ പെരിങ്ങാടി ഇൗച്ചിയിലെ ഷമേജും കൊല്ലപ്പെട്ടിരുന്നു. ബാബുവിെൻറ കൊലപാതകം പുതുച്ചേരി പൊലീസിെൻറ പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്. തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോൺ, ടൗൺ സി.െഎ കെ.ഇ. പ്രേമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് ഷമേജിെൻറ കൊലപാതകം അന്വേഷിക്കുന്നത്. ഒേട്ടറെപ്പേരെ ഇരു അന്വേഷണസംഘങ്ങളും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.