ലോക്ഡൗണ്‍ വേളയില്‍, നന്മയുള്ള ബാബു
text_fieldsവടകര: ലോക്ഡൗണ്‍ വേളയില്‍ മത്സ്യത്തൊഴിലാളിയായ ഏറാമല പയ്യത്തൂര് തടത്തില്‍ വയല്‍കുനി ടി.കെ. ബാബു(57)വിെൻറ നന്മ തിരിച്ചറിയുകയാണ് നാട്ടുകാര്‍. ലോക്ഡൗണിനെ തുടര്‍ന്ന് 45 ദിവസം പണിയില്ലാതെ വീട്ടില്‍തന്നെയായിരുന്നു ബാബു. ചോമ്പാല ഹാര്‍ബര്‍ വീണ്ടും സജീവമായതോടെ കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും മത്സ്യവില്പനക്കെത്തി. ആദ്യത്തെ രണ്ടുദിവസം വില്പന നടത്തിയ ബാബുവിെൻറ മനസ്സിലൊരു ചിന്ത.
എല്ലാരും പണിയൊന്നുമില്ലാതെ വീട്ടില്തന്നെയിരിക്കുകയാണ്. ഈ പ്രയാസം നന്നായി അറിഞ്ഞവനാണ് താൻ. ഇൗ സാഹചര്യത്തിൽ തന്നോട് സ്ഥിരം വാങ്ങിവരുന്നവര്‍ക്ക് ഒരു ദിവസം മത്സ്യം വെറുതെ കൊടുക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് കഴിഞ്ഞദിവസം, 280 രൂപ നിരക്കില്‍ 30 കിലോ ചെമ്മീന്‍ വാങ്ങി, 90 വീടുകളില്‍ 250 ഗ്രാം വീതം സൗജന്യമായി നല്കി.
110 വീട്ടുകാര്‍ സ്ഥിരമായി മീന്‍ വാങ്ങുന്നവരുണ്ട്. ബാക്കിയുള്ളവര്‍ക്കും തെൻറ സ്നേഹസമ്മാനമായി ഒരു പൊതി മത്സ്യം നല്‍കുമെന്ന് ബാബു പറയുന്നു. 45 വര്‍ഷമായി മത്സ്യവില്പന തുടങ്ങിയിട്ട്. 12ാം വയസ്സില്‍, ആദ്യകാലത്ത് ഓലകൊണ്ട് കൊട്ടമെടഞ്ഞ് കൈയില്‍ തൂക്കി നടന്നാണ് വിറ്റത്. പിന്നെ കാവില്‍ ചുമന്നു കൊണ്ടായി വില്പന.
ചോമ്പാല ഹാര്‍ബറില്‍ ഏഴുപേര്‍ മാത്രമാണിപ്പോള്‍ കാവില്‍ ചുമന്നുനടന്ന് മത്സ്യവില്പന നടത്തുന്നത്. ഏറെ മാറ്റങ്ങള്‍ വന്നു. പക്ഷെ, ഇതുപോലെ വീട്ടിലിരുന്ന കാലം വേറെയില്ലെന്ന് ബാബു പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.