ബാബു ഉടൻ പുറത്തെത്തും; ഡോക്ടർമാരോട് തയാറായിരിക്കാൻ നിർദേശം
text_fieldsപാലക്കാട്: മലമ്പുഴയിൽ ചെറാട് മലയിൽ കുടുങ്ങിയ ബാബു ഉടൻ പുറത്തെത്തും. കരസേനയുടെ രക്ഷാദൗത്യം അവസാന ഘട്ടത്തിലാണ്. സംഘം ബാബുവിന്‍റെ തൊട്ടരികിൽ എത്തിയിട്ടുണ്ട്. ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരെ. ബാബുവിന്‍റെ ഉമ്മയും കുടുംബാംഗങ്ങളും താഴെ ബേസ് കാമ്പിൽ ബാബുവിന്‍റെ വരവും പ്രതീക്ഷിച്ചിരിക്കുകയാണ്.
ഡോക്ടർമാർ സജ്ജരാകണമെന്ന് കരസേന നിർദ്ദേശം നൽകി. ആംബുലൻസ് സജ്ജമാണ്. രാത്രി തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ രാവിലെ വെളിച്ചം വന്നതോടെ രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാൻ കഴിഞ്ഞിട്ടുണ്ട്. 43 മണിക്കൂറായി ഭക്ഷണമോ വെള്ളമോ ഇല്ലാതെ അവശനായിട്ടുണ്ട് ബാബു.
ഒൻപത് പേരടങ്ങുന്ന കരസേനാ സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മലയാളിയായ കേണൽ ഹേമന്ദ് രാജാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ബാബുവുമായി കരസേനാ ദൗത്യസംഘം സംസാരിച്ചു.
കരസേനാ സംഘത്തിന്റെ സാന്നിധ്യമറിഞ്ഞ ബാബു താനിവിടെ ഉണ്ടെന്ന അർത്ഥത്തിൽ കൂവി. നിന്റെ എനർജി കളയണ്ട, അവിടെ തന്നെ സുരക്ഷിതമായി ഇരിക്ക് എന്ന് രക്ഷാപ്രവർത്തകർ മറുപടി പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.