പ്രതീക്ഷയുടെ പുതുപ്പിറവി; കോവിഡ് ഭേദമായ യുവതി ആൺകുഞ്ഞിന് ജന്മം നൽകി
text_fieldsപയ്യന്നൂർ: കോവിഡ് രോഗമുക്തി നേടിയ യുവതി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ആ ൺകുഞ്ഞിന് ജന്മം നൽകി. ബുധനാഴ്ച പകൽ 11.50ന് ശസ്ത്രക്രിയയിലൂടെയായിരുന്നു പ്രസവം. കേ രളത്തിലെ കോവിഡ് രോഗമുക്തി നേടിയ രണ്ടാമത്തെ പ്രസവമാണ് ഇവിടെ നടക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു.
ഏപ്രിൽ 17 നാണ് കോവിഡ് പോസിറ്റിവ് ആയ കണ്ണൂർ ചെറുവാഞ്ചേരി സ്വദേശിനിയായ യുവതിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 10 ദിവസത്തെ ചികിത്സക്കു ശേഷം 27 ന് അയച്ച അവസാനഫലവും നെഗറ്റിവാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, പ്രസവമടുത്തതിനാൽ ആശുപത്രിയിൽ തുടർന്നു. ബുധനാഴ്ച രാവിലെ 11 ഒാടെയാണ് യുവതിയെ പ്രത്യേക സുരക്ഷാക്രമീകരണങ്ങളോടെ ഓപറേഷൻ തിയറ്ററിലേക്ക് മാറ്റിയത്. പീഡിയാട്രിക് വിഭാഗം മേധാവി ഡോ. മുഹമ്മദിെൻറ നിർദേശപ്രകാരം കുഞ്ഞിനെ പിന്നീട് പ്രത്യേകം സജ്ജീകരിച്ച തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
കഴിഞ്ഞ 11 ന് കാസർകോട് സ്വദേശിനിയായ യുവതി കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ഇവർ ദിവസങ്ങൾക്ക് മുമ്പ് ആശുപത്രി വിട്ടു. ആശുപത്രിയിലെ സ്ത്രീ രോഗ വിഭാഗത്തിെൻറ മികച്ച നിലവാരമാണിത് കാണിക്കുന്നതെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എൻ. റോയ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവർ അഭിപ്രായപ്പെട്ടു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അജിത്തിെൻറ നേതൃത്വത്തിൽ ഡോ. ബീന ജോർജ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. സുരി, നഴ്സിങ് ജീവനക്കാരായ ഷില്ലി, ലിസി, അനസ്തേഷ്യ ടെക്നീഷ്യൻ ശരൺ എന്നിവരാണ് ശസ്ത്രക്രിയ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.