ബേബി ഡാം ബലപ്പെടുത്തൽ; പുതിയ അണക്കെട്ട് ഇല്ലാതാക്കാനുള്ള തമിഴ്നാട് തന്ത്രം, വകുപ്പുകളുടെ ഏകോപനമില്ലായ്മ തിരിച്ചടി
text_fieldsകുമളി: മുല്ലപ്പെരിയാർ അണക്കെട്ടിനു സമീപത്തെ ബേബി ഡാം ബലപ്പെടുത്താനുള്ള തമിഴ്നാടിെൻറ ശ്രമങ്ങൾക്ക് പിന്നിൽ പുതിയ അണക്കെട്ടെന്ന കേരളത്തിെൻറ ആവശ്യം ഇല്ലാതാക്കുക എന്ന തന്ത്രം. ബേബി ഡാം ബലപ്പെടുത്തി, ഇക്കാര്യം കേന്ദ്ര ജല കമീഷനെയും സുപ്രീംകോടതിയെയും അറിയിച്ച് ജലനിരപ്പ് 142 അടിയിൽനിന്ന് 152 ആയി ഉയർത്തുകയാണ് ലക്ഷ്യം. ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് ഉയർത്തുന്നതോടെ പുതിയ അണക്കെട്ടെന്ന കേരളത്തിെൻറ ആവശ്യം ഏറെക്കാലത്തേക്ക് അപ്രസക്തമാകും.
പ്രധാന അണക്കെട്ടിന് സമീപം 240 അടി നീളത്തിലും 54 അടി ഉയരത്തിലുമാണ് ബേബി ഡാം. പ്രധാന അണക്കെട്ടിൽ 115 അടിക്ക് മുകളിൽ ജലം വരുമ്പോഴാണ് ബേബി ഡാമിൽ എത്തിത്തുടങ്ങുക. നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ 138.45 അടിയാണ് ജലനിരപ്പ്. ബേബി ഡാമിൽ 23.50 അടിയും. ബേബി ഡാം ബലപ്പെടുത്താൻ കേരളം അനുമതി നൽകിയാൽ പ്രധാന അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുന്നതിനുള്ള അനുമതി കൂടിയായി അത് മാറും. ഇതോടെ കോടതിയെ സമീപിക്കുന്ന തമിഴ്നാടിന് കാര്യങ്ങൾ കൂടുതൽ എളുപ്പത്തിലാകും.പ്രധാന അണക്കെട്ട് ബലപ്പെടുത്തലിനുശേഷവും ചോർന്നൊലിക്കുന്നുവെന്നും കാലപ്പഴക്കത്താൽ ഭൂകമ്പത്തെ അതിജീവിക്കാനാവിെല്ലന്നുമാണ് കേരളത്തിലെ വിദഗ്ധർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.