കുട്ടിയാന െചരിഞ്ഞനിലയിൽ
text_fieldsവിതുര: വിതുര തലത്തൂതകാവ് മുരുക്കുംകാലയിൽ കുട്ടിയാനയെ െചരിഞ്ഞനിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രി മുരുക്കുംകാല സ്വദേശി ഗൗരിക്കുട്ടിയാണ് വീട്ടുവളപ്പിനു സമീപം കുട്ടിയാനയുടെ ജഡം കണ്ടത്. സ്ഥിരമായി ആനകളുടെ ശല്യമുണ്ടാകാറുള്ള സ്ഥലമാണിവിടം. ആനകളെ തുരത്താൻ വീടിനു സമീപം തീ കൂട്ടാനായി പോകുന്നതിനിടയിലാണ് ഒരു കൂട്ടം ആനകളെ കണ്ടത്.
ഇവർ ബഹളം വെച്ചെങ്കിലും ആനകൾ പിന്മാറിയില്ല. തുടർന്ന്, ആനക്കൂട്ടം കുട്ടിയാനയുടെ ജഡം തട്ടി താഴേക്ക് കൊണ്ടുപോകുന്ന കാഴ്ചയാണ് കണ്ടത്. ഉടൻ തന്നെ നാട്ടുകാരെയും തുടർന്ന് ഫോറസ്റ്റ് അധികൃതരെയും അറിയിച്ചു. രാത്രി 10 മണിയോടെ ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി.
ആനക്കൂട്ടം പിന്മാറാത്തതിനെ തുടർന്ന് കുട്ടിയാനയുടെ ജഡത്തിനരികിലേക്ക് പോകാൻ കഴിഞ്ഞില്ല. ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ അര കിലോമീറ്റർ അപ്പുറം വേങ്ങത്താരയിൽ പിടിയാന നിൽക്കുന്നത് ശ്രദ്ധയിൽപെട്ടു. സമീപത്തായി കുട്ടിയാനയുടെ ജഡവും ആനക്കൂട്ടവും ഉണ്ടായിരുന്നു. ഇത്രയും ദൂരം ആനക്കൂട്ടം കുട്ടിയാനയുടെ ജഡം തട്ടി ഉരുട്ടിക്കൊണ്ടുപോകുകയായിരുന്നു.
രാവിലെ തന്നെ ഫോറസ്റ്റ് അധികൃതരും ആർ.ആർ. ടീമും പൊലീസും സ്ഥലത്തെത്തിയിരുന്നു. ഡി.എഫ്.ഒയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. രാത്രിയായിട്ടും കുട്ടിയാനയുടെ ജഡത്തിനു സമീപത്തുനിന്ന് തള്ളയാന മാറാത്തതിനെ തുടർന്ന് അധികൃതർ ശ്രമം നിർത്തിവെച്ചു. തള്ളയാന ജഡത്തിനരികിൽ നിന്ന് മാറിയാലേ ജഡം എടുത്തു മേൽ നടപടികൾ നടത്താനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.