ജീപ്പിൽ നിന്ന് കുഞ്ഞ് തെറിച്ച് വീണ സംഭവം; മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു
text_fieldsഇടുക്കി: രാജമലയിൽ ജീപ്പിൽ നിന്ന് കുഞ്ഞ് തെറിച്ച് വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി കുട്ടിയെ കൈകാര്യം ചെയ്തതിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുത്തത്. സംഭവം നടന്നതിന് ശേഷം പൊലീസ് മാതാപിതാക്കളെ വിളിച്ചു വരുത്തുകയും മൊഴി രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു. സംഭവ ത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തു. ജില്ലാ കലക്ടറോടും പൊലീസ് മേധാവിയോടും വിശദീകരണം തേടി.
വെള്ളത്തൂവ ൽ കമ്പിളികണ്ടം റാന്നിക്കൽ സതീഷിെൻറയും സത്യഭാമയുടെയും ഇളയമകൾ രോഹിതയാണ് ഞായറാഴ്ച രാത്രി പത്തോടെ മൂന്നാർ രാജമല അഞ്ചാംമൈലിനു സമീപം അപകടത്തിൽപെട്ടത്. ബന ്ധുക്കൾെക്കാപ്പം ജീപ്പിെൻറ പിൻ സീറ്റിലാണ് സത്യഭാമ കുട്ടിയുമായി ഇരുന്നത്. ഡ്രൈ വർ ഒഴികെ എല്ലാവരും ഉറക്കത്തിലായിരുന്നു. അഞ്ചാംമൈലിനു സമീപത്തെ വളവ് തിരിയുന്നതിനിടെയാണ് കുഞ്ഞ് റോഡിലേക്കു തെറിച്ചുവീണത്.
ഗാഢനിദ്രയിലായിരുന്ന മാതാവ് ഇതറിഞ്ഞില്ല. വന്യമൃഗങ്ങൾ ഏറെയുള്ള മേഖലയായതിനാൽ രാത്രി നിരീക്ഷണത്തിെൻറ ഭാഗമായി ജീവനക്കാർ സി.സി ടി.വി കാമറ പരിശോധിക്കവെയാണ് റോഡിൽ എന്തോ ഇഴഞ്ഞുനീങ്ങുന്നത് കാമറയിൽ കണ്ടത്. പുറത്തിറങ്ങി നോക്കുേമ്പാൾ കുട്ടിയുടെ കരച്ചിലും കേട്ടു. ഉടൻ ജീവനക്കാർ പരിക്കേറ്റ് ചോരവാർന്ന് കിടന്ന കുട്ടിയെ കണ്ടെടുത്തു. പ്രാഥമിക ചികിത്സ നൽകിയശേഷം മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
കാമറകൾ വീണ്ടും പരിശോധിക്കവെ ജീപ്പിൽനിന്ന് കുട്ടിവീഴുന്ന ദൃശ്യങ്ങളും കിട്ടി. രണ്ടു മണിക്കൂറിനുശേഷമാണ് കുട്ടിയെ കാണാനില്ലെന്ന് വെള്ളത്തൂവൽ പൊലീസിൽ പരാതി ലഭിച്ചത്. മൂന്നാർ ആശുപത്രിയിൽ കുഞ്ഞ് സുരക്ഷിതയായുണ്ടെന്നറിയിച്ച പൊലീസ് മാതാപിതാക്കളോട് മൂന്നാറിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു. കമ്പിളികണ്ടത്തുനിന്ന് പുലർച്ച മൂന്നോടെ എത്തിയ മാതാപിതാക്കൾക്ക് വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി, ചൈൽഡ് ലൈൻ പ്രവർത്തകൻ ജോൺ എസ്. എഡ്വിൻ, മൂന്നാർ എസ്.ഐ സന്തോഷ് എന്നിവർ ചേർന്ന് കുട്ടിയെ കൈമാറി.
മരുന്നുകഴിച്ച ക്ഷീണത്തിൽ ഉറങ്ങിപ്പോയി; അവൾ എെൻറ പൊന്നുമോൾ –മാതാവ്
അടിമാലി: താൻ പൊന്നുപോലെ നോക്കിയിരുന്ന മോളാണെന്നും അറിയാതെ സംഭവിച്ചതാണെന്നും കുഞ്ഞിെൻറ അമ്മ സത്യഭാമ. മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിൽനിന്ന് വീണ കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തിലാണ് മാതാവ് തെൻറ ഭാഗം വിശദീകരിച്ചത്.
മനഃപൂർവം കുഞ്ഞിനെ വഴിയിൽ ഉപേക്ഷിക്കാൻ ശ്രമിെച്ചന്ന് മാത്രം പറയരുതെന്നും സത്യഭാമ അലമുറയിട്ടു. കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു ലക്ഷ്യമെങ്കിൽ ഒന്നര പവെൻറ മാല കുട്ടിയുടെ ശരീരത്തിലിടുമായിരുന്നോയെന്നും അവർ വിതുമ്പലോടെ ചോദിക്കുന്നു. കുട്ടിക്കായി പഴനിയിൽനിന്ന് വാങ്ങിയ കളിപ്പാട്ടങ്ങളും സത്യഭാമ എടുത്തു കാണിച്ചു.
സംഭവത്തെപ്പറ്റി കുഞ്ഞിെൻറ പിതാവ് സതീഷ് പറയുന്നതിങ്ങനെ: മൂന്നാമത്തെ കുഞ്ഞാണ് മനഃപൂർവമല്ലാതെ ഉണ്ടായ തെറ്റിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. തങ്ങൾ അമ്മുവെന്ന് വിളിക്കുന്ന അവൾക്ക് ഒരുവയസ്സ് കഴിഞ്ഞു. 2018ലെ പ്രളയസമയത്തായിരുന്നു അമ്മുവിെൻറ ജനനം. റോഡും പാലങ്ങളും തകർന്നതിനാൽ ഭാര്യയെ ഏറെ പ്രയാസപ്പെട്ടാണ് പ്രസവത്തിനായി ആശുപത്രിയിൽ എത്തിച്ചത്. എന്തൊക്കെയോ ചില കാരണങ്ങൾകൊണ്ട് പ്രസവാനന്തരം അമ്മയെയും കുഞ്ഞിനെയും ജീവനോടെ ലഭിക്കുമോയെന്ന കാര്യത്തിൽ ഡോക്ടർമാർ ചില സംശയങ്ങൾ പറഞ്ഞു. ജനിക്കുന്ന കുഞ്ഞിനെ പഴനിയിൽ കൊണ്ടുവന്ന് മൊട്ടയടിക്കാമെന്ന് അന്ന് നേർന്നതാണ്. നേർച്ച പാലിക്കാനാണ് മകളും മറ്റു കുടുംബാംഗങ്ങളുമൊത്ത് ഞായറാഴ്ച രാവിലെ പഴനിക്ക് പുറപ്പെട്ടത്. സംഘത്തിൽ കുട്ടികൾ വേറെയും ഉണ്ടായിരുന്നതിനാൽ പലരും കുട്ടികളെ മാറിയാെണടുത്തിരുന്നത്.
ഭക്ഷണശേഷം മറയൂരിൽ െവച്ച് അവർ മരുന്നും കഴിച്ചു. ഈ മരുന്ന് കഴിച്ചാൽ ഉറക്കവും ക്ഷീണവും പതിവാണ്. യാത്ര തുടരുന്നതിനിടെ പാലുകുടിക്കാൻ കരഞ്ഞ കുഞ്ഞിനെ കൂടെയുണ്ടായിരുന്ന ബന്ധു ഭാര്യക്ക് കൈമാറി. യാത്രക്കിടെ എല്ലാവരും ഉറക്കത്തിലായപ്പോഴാണ് കുഞ്ഞ് വാഹനത്തിൽനിന്ന് തെറിച്ചുവീണത്. കമ്പിളികണ്ടത്ത് ഇറങ്ങി വീട്ടിലേക്ക് പോകാൻ ഓട്ടോയിൽ കയറാൻ ശ്രമിക്കുമ്പോഴാണ് കുഞ്ഞില്ലെന്ന വിവരം അറിയുന്നത്. എല്ലാവരും കൂട്ടക്കരച്ചിലായി. ബഹളംകേട്ട് ടൗണിൽ പട്രോളിങ്ങിലുണ്ടായിരുന്ന പൊലീസുകാർ ഓടിയെത്തി. വിവരമറിഞ്ഞതോടെയാണ് അവർ വെള്ളത്തൂവൽ സ്റ്റേഷനുമായി ബന്ധപ്പെട്ടതും ഒടുവിൽ കുഞ്ഞിനെ തിരിച്ചുകിട്ടുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.