അപൂർവരോഗവുമായി ഇംറാനും; കോടികൾ വിലയുള്ള മരുന്നു വേണം ഈ കുരുന്നിന് അതിജീവിക്കാൻ
text_fieldsപെരിന്തൽമണ്ണ: മസിൽ ശോഷിച്ച് ചലന ശേഷി നഷ്ടപ്പെടുകയോ മരണത്തിന് കീഴടങ്ങുകയോ ചെയ്യാവുന്ന 'സ്പൈനൽ മസ്കുലർ അട്രോഫി' എന്ന രോഗത്തിനിരയായി ആറുമാസം പ്രായമായ ഒരു കുഞ്ഞുകൂടി കേരളത്തി െൻറ കനിവു തേടുകയാണ്. പെരിന്തൽമണ്ണ സ്വദേശി ആരിഫി െൻറ മകൻ മുഹമ്മദ് ഇംറാനാണ് കനിവിന് കാത്തിരിക്കുന്നത്. കണ്ണൂർ മാട്ടൂൽ സെൻട്രലിലെ പി.കെ റഫീഖി െൻറയും പി.സി മറിയുമ്മയുടെയും മകനു ബാധിച്ച അതേ രോഗം തന്നെയാണ് മുഹമ്മദ് ഇംറാനും. ഒരുഡോസ് മരുന്നിന് 18 കോടിരൂപയാണ് ചെലവ്. ഇപ്പോൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ് ഈ കുഞ്ഞ്.
ആരിഫി െൻറ മൂന്നാമത്തെ കുഞ്ഞാണിത്. രണ്ടാമത്തെ കുഞ്ഞ് മരണപ്പെട്ടതാണ്. ജനുവരി 14 നാണ് കുഞ്ഞ് ജനിച്ചത്. 15 ദിവസമായിട്ടും സാധാരണ കുഞ്ഞുങ്ങൾ കൈകൾ മുകളിലേക്കുയർത്തി ചലിപ്പിക്കുന്നത് പോലെ കുഞ്ഞ് ഇടത് കൈ ചലിപ്പിക്കാതായതോടെയാണ് ഡോക്ടർമാർ പരിശോധന നടത്തിയത്. പീഡിയാട്രിക് വിഭാഗം വിദഗ്ധർ പലരും പരിശോധിച്ചതോടെ രോഗത്തി െൻറ ഗൗരവം ഡോക്ടർമാർക്കും മനസിലായി. അതിനിടെ ചികിൽസക്ക് വലിയ തുക ചെലവു വരുമെന്നറിഞ്ഞ ആരിഫ് സർക്കാറുമായി ബന്ധപ്പെട്ടു. മാർച്ചിൽ മുൻ ആരോഗ്യമന്ത്രിയുമായി ഒരുതവണയും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുമായി ഒരുതവണയും കുഞ്ഞി െൻറ ജീവൻ രക്ഷിക്കാൻ സഹായം തേടി. കഴിയാവുന്നതെല്ലാം ചെയ്യാമെന്ന് മന്ത്രിയും സർക്കാറും ഉറപ്പു നൽകിയിരുന്നെങ്കിലും പ്രായോഗിക നടപടികൾ പിന്നെയും നീണ്ടതോടെ ആരിഫ് കുഞ്ഞി െൻറ ചികിൽസക്ക് സർക്കാറി െൻറ സഹായം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ജൂൺ 28 നകം സർക്കാറിനോട് ഇക്കാര്യത്തിൽ സത്യവാങ്ങ്മൂലം നൽകാൻ ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സമയത്തിന് സർക്കാർ സത്യവാങ്ങ്മൂലം നൽകിയില്ല. അതിനിടെ സർക്കാർ ഇടപെട്ട് ചികിൽസക്ക് വഴിയൊരുങ്ങിയില്ലെങ്കിൽ നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്താൽ ആവശ്യമായ ഫണ്ട് സ്വരൂപിക്കാൻ ജൂൺ 25 ന് തന്നെ ആരിഫും സുഹൃത്തുക്കളും തീവ്രമായ ശ്രമം ആരംഭിച്ചു. സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരണം വന്നതോടെ വിവിധ കോണുകളിൽ നിന്ന് സഹായം ഉറപ്പു നൽകി വിളികളും വന്നു.
മങ്കട ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ 16320100118821 (ഐ.എഫ്.എസ്.സി: FDRL0001632) ഗൂഗിൾപേ: 8075393563.
കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ് ഇംറാൻ. സമാനമായ രോഗാവസ്ഥയുള്ള ഫാത്തിമ എന്ന ഒന്നര വയസുകാരി കൂടി ഇവിടെ ചികിത്സയിലുണ്ട്. ആരിഫ് ഹൈകോടതിയിൽ നൽകിയ ഹരജിയിൽ സർക്കാർ അനുകൂലമായി പ്രതികരിച്ചാൽ ഇത്തരം കുരുന്നുകളുടെ ചികിത്സക്ക് വഴിതെളിയുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കാൾ.
ഇംറാൻ ആശുപത്രിയിൽ:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.