'സാത്താന്റെ സന്തതി' പ്രയോഗവുമായി വീണ്ടും ബേബി ജോൺ
text_fieldsവടക്കാഞ്ചേരി: ജനങ്ങളെ ബുദ്ധിമുട്ടിച്ച 'സാത്താെൻറ സന്തതി' ജനപ്രതിനിധിയായ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ മാറ്റം അനിവാര്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ. ഇടതുപക്ഷ ജനാധിപത്യ മുന്നണി വടക്കാഞ്ചേരി നിയോജക മണ്ഡലം കൺവെൻഷൻ ഓട്ടുപാറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേരേത്ത ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദ സമയത്ത് എൽ.ഡി.എഫ് പൊതുയോഗത്തിൽ ബേബി ജോൺ ഇതേ പരാമർശം നടത്തിയത് വിവാദമായിരുന്നു. ഇതിന് മറുപടിയുമായി അനിൽ അക്കരയും മാതാവും രംഗത്തെത്തിയിരുന്നു.
യോഗത്തിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എ.എൻ. രാജൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.