ഉദ്യോഗാർഥികളെ വെള്ളം കുടിപ്പിച്ച് ജല അതോറിറ്റിയിൽ പിൻവാതിൽ നിയമനം
text_fieldsകൊച്ചി: പി.എസ്.സി റാങ്ക് പട്ടികയിൽ ഇടംപിടിച്ച് ഒരുവർഷത്തോളമായി തൊഴിൽ കാത്തിരിക്കുന്ന ഉദ്യോഗാർഥികളെ വെള്ളം കുടിപ്പിച്ച് വാട്ടർ അതോറിറ്റിയിൽ പിൻവാതിൽ നിയമനം തകൃതി. ഒഴിവുകൾ എംപ്ലോയ്മെൻറ് എക്സ്േചഞ്ചിലോ പി.എസ്.സിയിലോ റിപ്പോർട്ട് ചെയ്യാതെ രാഷ്ട്രീയക്കാരുടെയും കരാറുകാരുടെയും ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നുവെന്നാണ് ആക്ഷേപം. എംപ്ലോയ്മെൻറ് വഴി നിയമിച്ചവരെ കാലാവധി കഴിഞ്ഞിട്ടും തുടരാൻ അനുവദിച്ച് ഇവരുടെ ശമ്പളത്തിൽനിന്ന് കമീഷൻ പറ്റുന്ന കരാറുകാരുമുണ്ട്.
വാട്ടർ അതോറിറ്റി അസി. എക്സ്ക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയങ്ങളിലെ കെമിക്കൽ ഹൗസ്, പമ്പ് ഹൗസ്, വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറുകൾ എന്നിവിടങ്ങളിലെ പ്ലാൻറ് അസിസ്റ്റൻറ് തസ്തികയിലാണ് പിൻവതിൽ നിയമനം കൂടുതൽ. എറണാകുളം ജില്ലയിൽ മാത്രം പല ഓഫിസുകളിലായി നൂറോളം പേർ ഇങ്ങനെ ജോലിചെയ്യുന്നു. ഇതിൽ 12 വർഷം വരെയായവരുണ്ട്.
കമ്പനി, കോർപറേഷൻ, ബോർഡുകളിലെ ലാസ്റ്റ്ഗ്രേഡ് സെർവൻറ് നിയമനത്തിന് പി.എസ്.സി തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽനിന്നാണ് പ്ലാൻറ് അസിസ്റ്റൻറ് തസ്തികയിൽ നിയമനം നടത്തേണ്ടത്.
റാങ്ക്ലിസ്റ്റ് നിലവിലില്ലെങ്കിൽ ഒഴിവുകൾ എംപ്ലോയ്മെൻറ് വഴി നികത്തണമെന്നാണ് ചട്ടം. എന്നാൽ, റാങ്ക്ലിസ്റ്റ് കഴിഞ്ഞ ജനുവരി 14 മുതൽ പ്രാബല്യത്തിലുണ്ട്. 3200ലധികം ഉദ്യോഗാർഥികളാണ് മുഖ്യപട്ടികയിലുള്ളത്. പ്രായപരിധി പിന്നിടുന്ന ഇവരിൽ പലർക്കും സർക്കാർ ജോലിക്ക് അവസാന അവസരമാണ്.
വാട്ടർ അതോറ്റിക്ക് കീഴിലെ ജോലികളുടെ കരാറെടുക്കുന്നവർ ചില ഉന്നതോദ്യോഗസ്ഥരുമായി ചേർന്നാണ് പിൻവാതിൽ നിയമനത്തിന് കളമൊരുക്കുന്നത്. എംപ്ലോയ്മെൻറ് വഴി നിയമിക്കപ്പെടുന്നവരുടെ കാലാവധി കഴിയുേമ്പാൾ തങ്ങൾക്ക് താൽപര്യമുള്ളവർക്ക് താൽക്കാലിക നിയമനം നൽകുകയാണ്.
ഇതിനുപുറമെ പുറത്തുനിന്ന് നേരിട്ടും ഇത്തരം നിയമനം നടത്തുന്നു. ഇവർക്ക് 457 രൂപയാണ് ദിവസക്കൂലി. ഇതിെൻറ ഒരുശതമാനം കരാറുകാരുടെ വിഹിതമായി നൽകണം. രാഷ്ട്രീയ, സാമ്പത്തിക പരിഗണനകളാണ് പലപ്പോഴും ഇത്തരം നിയമനങ്ങളുടെ മാനദണ്ഡം.
ഒഴിവുകൾ പൂർണമായി മറച്ചുവെക്കുകയോ ഭാഗികമായി മാത്രം റിപ്പോർട്ട് ചെയ്യുകയോ ആണ് പതിവെന്ന് ഉദ്യോഗാർഥികൾ പറയുന്നു. സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ താൽക്കാലിക നിയമനം വിലക്കി കഴിഞ്ഞ മാസം സർക്കാർ ഉത്തരവിറക്കിയിരുന്നു.
നേരിട്ട് നിയമിച്ച താൽക്കാലികക്കാരെ പിരിച്ചുവിടാനും ആവശ്യമെങ്കിൽ താൽക്കാലികക്കാരെ എംപ്ലോയ്മെൻറ് വഴി നിയമിക്കാനുമാണ് വകുപ്പ്മേധാവികൾക്കുള്ള നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.