എൽ.ഡി.എഫിന് തിരിച്ചടിയായി പിൻവാതിൽ നിയമന വിവാദം
text_fieldsതിരുവനന്തപുരം: വികസന അജണ്ട സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരുപടി മുന്നിൽ പോകാൻ കണക്കുകൂട്ടിയ എൽ.ഡി.എഫിന് തിരിച്ചടിയായി പിൻവാതിൽ നിയമന വിവാദം.
പ്രതിപക്ഷവും യുവജന സംഘടനകളും വിഷയം ഏറ്റെടുത്തതോടെ പ്രചാരണരംഗത്ത് ദുർബല ന്യായീകരണവുമായി പ്രതിരോധത്തിലാണ് സി.പി.എം നേതൃത്വം. സി.പി.െഎ അടക്കം ഘടകകക്ഷികളും അകലം പാലിച്ചതോടെ വിവാദത്തിൽ സി.പി.എം ഒറ്റക്കായി.
സർവകലാശാലകളിലും സ്വയംഭരണ സ്ഥാപനങ്ങളിലുമടക്കം കരാർ, താൽക്കാലിക നിയമനങ്ങളെ ഭരണത്തിെൻറ അവസാനകാലത്ത് സ്ഥിരപ്പെടുത്തുന്നത് പുറത്തുവന്നതോടെയാണ് സർക്കാർ വെട്ടിലായത്.
മുഖ്യമന്ത്രിയുടെ ഒാഫിസിൽ വരെ പേഴ്സനൽ സ്റ്റാഫിൽപെട്ടവർക്ക് പെൻഷൻ ലഭിക്കാൻ നിയമം മാറ്റി എഴുതിയെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ഒരിടവേളക്കുശേഷം മുഖ്യമന്ത്രിയും ആരോപണ നിഴലിലേെക്കത്തി.
പുറമെയാണ് സി.പി.എം നേതാവ് എം.ബി. രാജേഷിെൻറ ഭാര്യയുടെ കാലടി സർവകലാശാലയിലെ നിയമനം നിയമലംഘനമെന്ന് അക്കാദമിക് സമൂഹത്തിൽ നിന്നുതന്നെ ആരോപണം ഉയർന്നത്. ഇതോടെ സി.പി.എം നേതാക്കളുടെ അടുത്ത ബന്ധുക്കൾക്ക് വേണ്ടി ചട്ടങ്ങളും നിയമങ്ങളും ലംഘിക്കുന്നതിെൻറ തുടർകഥകൾ പ്രതിപക്ഷവും ആയുധമാക്കി.
10 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന വാഗ്ദാനത്തോടെ അധികാരത്തിൽവന്ന സർക്കാറിെനതിരായാണ് പിൻവാതിൽ നിയമന വിവാദം കൊഴുക്കുന്നത്.
മുൻകാലങ്ങളിൽ നിയമന നിരോധനത്തിനും പിൻവാതിൽ നിയമനത്തിനുമെതിരെ തെരുവുകളിൽ സമര പരമ്പര നടത്തിയവരാണ് സി.പി.എമ്മിെൻറ യുവജന സംഘടനയായ ഡി.ൈവ.എഫ്.െഎ. ഇടത് യുവജന നേതാക്കൾക്കും വിവാദങ്ങളിൽ സർക്കാറിനെ ന്യായീകരിക്കാൻ കഴിയുന്നില്ലെന്നതും സി.പി.എമ്മിന് തിരിച്ചടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.