പിൻവാതിൽ നിയമനം അരങ്ങു തകർക്കുന്നത് ഇ-വേക്കൻസി സോഫ്റ്റ്വെയർ അട്ടിമറിച്ച്
text_fieldsതിരുവനന്തപുരം: ഉദ്യോഗാർഥികളുടെ പ്രതീക്ഷകൾ തകർത്ത് വിവിധ സർക്കാർ സ്ഥാപനങ്ങളിൽ വ്യാപകമായി പിൻവാതിൽ, കരാർ നിയമനങ്ങൾ നടത്തുന്നത് ഓരോ വകുപ്പിലെയും ഒഴിവുകൾ പി.എസ്.സിയെ അറിയിക്കാൻ നടപ്പാക്കിയ ഇ-വേക്കൻസി സോഫ്റ്റ്വെയർ അട്ടിമറിച്ച്. റാങ്ക് ലിസ്റ്റിലുള്ള ലക്ഷക്കണക്കിന് യുവജനങ്ങൾ നിയമനം പ്രതീക്ഷിച്ച് പുറത്തുനിൽക്കുമ്പോഴാണ് സർക്കാറും ഉദ്യോഗസ്ഥ ലോബിയും ചേർന്ന് വഴിവിട്ട നിയമനങ്ങൾ നടപ്പാക്കുന്നത്. 10 വർഷം മുമ്പ് നടത്തിയ അനധികൃത നിയമനങ്ങളാണ് വിവിധ മന്ത്രിമാരുടെ കാർമികത്വത്തിൽ സ്ഥിരപ്പെടുത്തുന്നത്.
44 വകുപ്പുകൾക്ക് കീഴിൽ വരുന്ന ഒഴിവുകൾ സമയാസമയം പി.എസ്.സിയെ അറിയിക്കുന്നതിനാണ് 2018ൽ ഇ-വേക്കൻസി സോഫ്റ്റ് വെയർ നടപ്പാക്കിയത്. സോഫ്റ്റ്വെയർ പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് ഓരോ നിയമനാധികാരിയും യൂസർ െനയിമും പാസ്വേഡും നിർമിക്കണമെന്ന് 2015 ഡിസംബറിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് ഉത്തരവിറക്കിയെങ്കിലും ഭൂരിഭാഗം വകുപ്പുകളും അതിനു തയാറായില്ല. 2018 ജനുവരി ഒന്നുമുതല്‍ ഒഴിവുകള്‍ ഇ-വേക്കന്‍സി സോഫ്റ്റ്വെയറിലൂടെ പി.എസ്.സിയെ അറിയിക്കാത്തപക്ഷം വകുപ്പുതല നടപടികളുണ്ടാകുമെന്ന് പ്രത്യേക ഉത്തരവിറക്കിയെങ്കിലും ഒന്നും സംഭവിച്ചില്ല.
ഒഴിവുകള്‍ അറിയിക്കുന്നതിന് ഡിജിറ്റല്‍ ഒപ്പും നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍, വകുപ്പുകളും സ്ഥാപനങ്ങളും ഡിജിറ്റല്‍ ഒപ്പ് സ്വീകരിക്കാതെ പഴയരീതിയാണ് തുടരുന്നത്. ഇത് തടയിടുന്നതിന് പി.എസ്.സി ചെയർമാനും സെക്രട്ടറിയും നിരവധി തവണ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകിയെങ്കിലും ഫലമുണ്ടായില്ല.
ഇപ്പോഴും കത്തും ഇ-മെയിൽ മുഖേനയുമാണ് ഒഴിവുകൾ മേധാവികൾ പി.എസ്.സിയെ അറിയിക്കുന്നത്. ഇതിനാകട്ടെ മാസങ്ങളുടെ കാലതാമസമെടുക്കുന്നുണ്ട്.
ഒഴിവുകൾ പൂഴ്ത്തിവെക്കുകയാണെന്ന ഉദ്യോഗാർഥികളുടെ നിരന്തര പരാതിയെ തുടർന്ന് 2020 മാർച്ച് 31നുശേഷം ഇ-വേക്കൻസി സോഫ്റ്റ്വെയർ മുഖേനയല്ലാതെ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ സ്വീകരിക്കില്ലെന്ന് പി.എസ്.സി സർക്കാറിനെ അറിയിച്ചിരുന്നു. എന്നാൽ, കോവിഡ് സാഹചര്യം പരിഗണിച്ച് ഈ തീരുമാനത്തിൽ രണ്ടു തവണ ഇളവ് നൽകി.
വിഷയത്തിൽ സർക്കാർ ഗൗരവമായി ഇടപെടാതായതോടെ ജൂൺ 30 വരെ വീണ്ടും സമയം നീട്ടി നൽകി. ഇതു മുതലാക്കിയാണ് സർക്കാർ കാലാവധി കഴിയും മുേമ്പ വിവിധ സർവകലാശാലകളിലടക്കമുള്ള ഒഴിവുകൾ ഇഷ്ടക്കാരെ വെച്ച് നിറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.