വാഹനപരിശോധനയുടെ പേരിൽ പൊലീസ് വഴിയിൽ തടഞ്ഞു; ഡയാലിസിസ് കഴിഞ്ഞ യുവാവ് ബോധംകെട്ടു വീണു
text_fieldsകോഴിക്കോട്: ഹെല്‍മറ്റ് ഇല്ലാത്തതിന്‍റെ പേരില്‍ ഡയാലിസിസ് കഴിഞ്ഞു മടങ്ങിയ യുവാവിനെ പൊലീസ് വഴിയില്‍ തടഞ്ഞു. രോഗവിവരം പറഞ്ഞിട്ടും അവശനായി ബോധം കെട്ടുവീഴുന്നതു വരെ വിട്ടയച്ചില്ലെന്നും മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നും യുവാവ് ആരോപിച്ചു. രണ്ട് വർഷമായി ഡയാലിസിസിന് വിധേയനാകുന്ന പെരിങ്ങാല മഠത്തില്‍ പടീറ്റതില്‍ മുഹമ്മദ് റാഫി (23) ആണ് ദുരനുഭവമുണ്ടായത്. ശനിയാഴ്ച ഉച്ചക്കാണ് സംഭവം നടന്നത്.
കായംകുളം താലൂക്ക് ആശുപത്രിയില്‍ നിന്ന് മാതാവിനൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോൾ ബോയ്‌സ് എച്ച്.എസ്.എസിന് അടുത്തുവെച്ചാണ് ട്രാഫിക് പൊലീസ് റാഫിയെ തടഞ്ഞത്. രോഗവിവരം പറഞ്ഞിട്ടും പിഴ അടക്കാനാവശ്യപ്പെട്ട് പൊലീസ് തന്നെ വഴിയില്‍ നിര്‍ത്തിയെന്നും കായംകുളം സി.ഐക്ക് നൽകിയ പരാതിയിൽ റാഫി പറയുന്നു. നടന്ന സംഭവത്തെ കുറിച്ച് വിശദമായ കുറിപ്പ് റാഫി തന്‍റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
കായംകുളം ട്രാഫിക് പൊലീസുകാരെ.. കൊറച്ചൊക്കെ മര്യാദ കാണിക്കണം..
ഇന്ന് ഞാൻ. ഡയാലിസിസ് കഴിഞ്ഞു. ഇറങ്ങിയപ്പോൾ തന്നേ... തീരെ അവശനായിരുന്നു.
തലവേദനയും.. ഒക്കെ കൊണ്ടു. എത്രയും പെട്ടന്ന് വീട് പിടിക്കാം എന്ന് കരുതി.. സ്കൂട്ടർ എടുത്തു.. വീട്ടിലേക്ക് പോയ വഴിയിൽ. ട്രാഫിക് പോലീസിന്‍റെ നേതൃത്വത്തിൽ ബോയ്സ് സ്കൂളിന്‍റെ ഫ്രണ്ടിൽ ഉള്ള റോഡിൽ മറഞ്ഞു നിന്നുള്ള പോലീസ് ചെങ്കിങ്.. ഉണ്ടായിരുന്നു..
ഹെൽമെറ്റ് ഇല്ലാത്തത് കൊണ്ട് പോലീസ് കൈകാണിച്ചു. നിർത്തിച്ചു.. അത് അവരുടെ ജോലിയാണ്.. സമ്മതിക്കാം
അപ്പോൾ തന്നെ ഞാൻ. അവരോട് പറഞ്ഞു സാറെ ഞാൻ. ഡയാലിസിസ് കഴിഞ്ഞു. വരികയാണ്.. എനിക്ക് ഇപ്പോൾ ഹെൽമെറ്റ് വെക്കാൻ പറ്റില്ല. ഹെൽമെറ്റിന്‍റെ വെയ്റ്റ് എനിക്ക്. താങ്ങാൻ പറ്റില്ല എന്നൊക്കെ.
അപ്പോൾ ഒരു. കോൺസ്റ്റബിൾ.. എനിക്ക് നേരെ. ചാടി കടിച്ചോണ്ട് വന്നിട്ട് പറഞ്ഞു വണ്ടി സൈഡിലേക്ക് ഒതുക്കിവെക്കടാ എന്ന് പറഞ്ഞു വണ്ടി ഒതുക്കി വെപ്പിച്ചു...
നീ. സാറിനെ.. പോയി കണ്ട് പെറ്റി അടച്ചിട്ടു പോയാൽ മതിയെന്ന്.. പറഞ്ഞു
ഞാൻ. എസ്.ഐ. സാറിനോട്.. പോയി കാര്യം പറഞ്ഞു..
സർ ഞാൻ ഡയാലിസിസ് കഴിഞ്ഞു വരികയാണ്. എനിക്ക് തീരെ വയ്യ നിൽക്കാൻ പോലും വയ്യ എന്നൊക്കെ. പറഞ്ഞു..
ഇവർ ആരും എന്നെ വിടാൻ. സമ്മതിക്കുന്നില്ല..
ഞാൻ. ആ സാറിനോട്.. കോൺസ്റ്റബിളിന്‍റെ പേര് എന്താണ് എന്ന്. ചോദിച്ചു..
അവർക്ക് അത് ഇഷ്ട്ടപെട്ടില്ല...
എന്നെ. അവിടെ പിടിച്ചു നിർത്തി...
അപ്പോഴേക്കും ഞാൻ ശരീരം കൊഴിഞ്ഞു. താഴെ വീണു...
അടിവയറിൽ വേദന.. വന്നപ്പോൾ. തീരെ പിടിച്ചു നിൽക്കാൻ പറ്റാതായി..
വോമിറ്റിംഗ് ചെയ്തു. വയ്യാതെ മണ്ണിൽ കിടന്ന്. ഇഴഞ്ഞിട്ട് പോലും അവിടുള്ള. ഒരു പോലീസുകാരൻ. പോലും. തിരിഞ്ഞു. നോക്കിയില്ല... അത് വഴി വന്ന എന്നെ. അറിയുന്ന രണ്ട് പിള്ളേർ.. ഞാൻ. അവരെ കണ്ടില്ല. അപ്പോളേക്കും എന്‍റെ ബോധം പോയിരുന്നു.
അവര് എന്നെ താങ്ങി ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്ക് വിട്ടു...
അവിടെ നിന്ന പല പോലീസ്കാർക്കും എന്നെ അറിയുന്നതാണ് എന്നിട്ടും പോലും ഒരു. മര്യാദ എന്നോട് അവര് കാണിച്ചില്ല
ഇത്രയും മനുഷ്യത്വം ഇല്ലത്ത ഈ പോലീസുകാർക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് ആവിശ്യപെട്ടുകൊണ്ട്..
കായംകുളം സർക്കിൾ ഇൻസ്‌പെക്ടർക്ക് പരാതി കൊടുക്കാൻ. തീരുമാനിച്ചു..
കായംകുളത്തെ പോലീസുകാരുടെ പ്രവർത്തികൾ ഇത് ആദ്യമായിട്ട് ഒന്നുമല്ല.
ഇതുമായി ബന്ധപ്പെട്ട് മറുപടി കിട്ടിയില്ലെങ്കിൽ എസ്.പിക്കും.
മനുഷ്യവകാശ. കമ്മീഷനും പരാതി കൊടുക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.