ലോക്ഡൗൺ കാലത്ത് പിടിച്ചെടുത്തത് 8,026 കിലോ പഴകിയ മത്സ്യം
text_fieldsകോഴിക്കോട്: ലോക്ഡൗണ്‍ കാലയളവില്‍ ഓപറേഷന് സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പര ിശോധനയില്‍ കോഴിക്കോട് ജില്ലയില്‍ 8,026 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത ായി ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ പി.കെ. ഏലിയാമ്മ അറിയിച്ചു. ശക്തമായ പരിശോധനകളുടെ ഫ ലമായി മോശം മത്സ്യം വരുന്നത് കുറഞ്ഞിട്ടുണ്ട്. ജില്ലയിലേക്ക് തമിഴ്നാട്, കര്‍ണാടക, ഗോവ, ഒഡിഷ എന്നിവിടങ്ങളില്‍നിന്നാണ് മത്സ്യം എത്തിക്കൊണ്ടിരിക്കുന്നത്. നാടന്‍ മത്സ്യത്തിെൻറ ലഭ്യത ഉറപ്പായതോടെ മോശം മത്സ്യത്തിെൻറ വരവ് ഏറക്കുറെ നിലച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും കര്‍ശന നടപടികളിലൂടെ ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നോട്ടുപോകുമെന്ന് അവര്‍ അറിയിച്ചു.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധയിടങ്ങളിലായി നടത്തിയ 493 പരിശോധനകളില്‍ ശാസ്ത്രീയമായ ലാബ് റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടികള്‍. മൊബൈല്‍ ലാബിലെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. 12 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 44 ഇന്‍ഫോര്‍മല്‍ സാമ്പിളുകളുമാണ് കോഴിക്കോട് റീജനല്‍ അനലിറ്റിക്കല്‍ ലബോറട്ടറി പരിശോധനക്കയച്ചത്. കച്ചവടക്കാര്‍ക്ക് 81 നോട്ടീസുകള്‍ നല്കി. ജില്ലയില്‍ ഭക്ഷ്യസുരക്ഷ വകുപ്പിെൻറ രണ്ട് സ്ക്വാഡുകളും ജില്ല ഭരണകൂടവുമായി ചേര്‍ന്നുള്ള ഒരു സംയുക്ത സ്ക്വാഡുമാണ് പ്രവര്‍ത്തിക്കുന്നത്.
55 സമൂഹ അടുക്കള, 11 പഴക്കടകള്‍, നാല് മില്‍ക്ക് യൂനിറ്റുകള്‍, ഒമ്പത് റേഷന്‍ കടകള്‍, 10 ബേക്കറികള്‍, ഏഴ് ജനറല്‍ സ്റ്റോര്‍, ഒമ്പത് പച്ചക്കറി കടകള്‍, 10 സൂപ്പര്‍ മാര്‍ക്കറ്റ്, ഒമ്പത് ചിക്കന്‍ സ്റ്റാള്‍, മൂന്ന് ഇറച്ചിക്കടകൾ, എട്ട് ഹോട്ടല്‍, ഒരു ഗോഡൗണ്‍ എന്നിവയിലും പരിശോധന നടത്തി. കുറ്റ്യാടിയില്‍ കാലാവധി കഴിഞ്ഞ പാല്, ബ്രഡ് എന്നിവ കണ്ടെത്തിയ ബേക്കറിക്കെതിരെ നടപടി സ്വീകരിച്ചു. ഭക്ഷ്യസുരക്ഷ ലൈസന്‍സ് ഇല്ലാതെയും ആവശ്യമായ സ്റ്റോറേജ് സൗകര്യങ്ങള്‍ ഇല്ലാതെയും പ്രവര്‍ത്തിച്ച കൊയിലാണ്ടിയിലെ ചിക്കന്‍ സ്റ്റാളിെൻറ പ്രവര്‍ത്തനം നിര്‍ത്തിെവപ്പിച്ചു.
20 കോമ്പൗണ്ടിങ് കേസുകളാണ് ജില്ലയില്‍ റഫര്‍ ചെയ്തത്. ലോക്ഡൗണിനു ശേഷം ട്രഷറികളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതോടെ ഇത്രയും കേസുകളില്‍ പിഴ ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഭക്ഷ്യസുരക്ഷ ലൈസന്‍സ് ഇല്ലാതെ കച്ചവടം ചെയ്യുന്നത് ആറുമാസം തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ഈടാക്കാവുന്ന കുറ്റമാണ്. പ്രോസിക്യൂഷന് കേസുകള്‍ ഫയല്‍ ചെയ്യുമെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.