മലപ്പുറത്തിെൻറ ഹൃദയത്തിലൊരു ചുവന്ന കസേര
text_fieldsബദറുന്നീസ
മലപ്പുറം: ''1995ൽ മുസ്ലിം ലീഗിെൻറ തട്ടകത്തിൽ അട്ടിമറി ജയം നേടി മലപ്പുറം നഗരസഭാധ്യക്ഷയായ നാളുകൾ. ജനകീയാസൂത്രണത്തിെൻറ സുവർണകാലമായിരുന്നു. സർക്കാർ മലപ്പുറം നഗരസഭക്ക് അനുവദിച്ചത് ഒരു കോടി രൂപ. ഗ്രാമസഭകൾ സജീവമായി.വികസനമെന്നത് ജനങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിധികളും ചേർന്ന ആഘോഷം. പ്രതിപക്ഷത്തിൽനിന്നും നല്ല സഹകരണമാണ് ലഭിച്ചത്.''- കാൽനൂറ്റാണ്ട് മുമ്പത്തെ തെരഞ്ഞെടുപ്പ് ഓർമകളിലാണ് കെ. ബദറുന്നീസ.
ബാബരി മസ്ജിദ് ധ്വംസനത്തിെൻറ അലയൊലികളിൽ ഇന്ത്യൻ നാഷനൽ ലീഗിനെയും സ്വതന്ത്രരെയും കൂട്ടുപിടിച്ച് ജില്ലയിൽ അന്ന് എൽ.ഡി.എഫ് മികച്ച മുന്നേറ്റമുണ്ടാക്കി. ആകെയുണ്ടായിരുന്ന അഞ്ച് നഗരസഭകളും യു.ഡി.എഫിനെ കൈവിട്ടു. പി.കെ. കുഞ്ഞാലിക്കുട്ടി ഇരുന്ന നഗരസഭാധ്യക്ഷ കസേരയിൽ ആദ്യമായൊരു സി.പി.എം പ്രതിനിധിയെത്തി.
അതായിരുന്നു ബദറുന്നീസ. ഇത്തിൾപറമ്പ് വാർഡിൽനിന്ന് 208 വോട്ടിെൻറ ഭൂരിപക്ഷത്തിനായിരുന്നു ജയം. ഇടതുഭരണം രണ്ട് വർഷം തികയുംമുമ്പ് അവസാനിച്ചു. സ്വതന്ത്രർ മറുകണ്ടം ചാടിയതോടെ ബദറുന്നീസ ഒഴിഞ്ഞു. പിന്നീട് സർക്കാർ ജോലി ലഭിച്ചപ്പോൾ കൗൺസിലർ സ്ഥാനവും രാജിവെച്ചു.
നിലവിൽ പെരിന്തൽണ്ണ ബി.ആർ.സി ട്രെയിനറാണ്. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറിയാണ്. മുൻ എം.എൽ.എയും സി.പി.എം നേതാവുമായ വി. ശശികുമാറിെൻറ പത്നിയാണ്. മകൾ നിസ എം.ബി.ബി.എസ് വിദ്യാർഥിനി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.