ബസിൽ കണ്ടെത്തിയ ബാഗിൽ തോക്കും വെടിയുണ്ടയും
text_fieldsകിളിമാനൂർ (തിരുവനന്തപുരം): കെ.എസ്.ആർ.ടി.സി ബസിൽ കണ്ടെത്തിയ ബാഗിൽ തോക്കും വെടിയുണ്ടയും. കിളിമാനൂർ ഡിപ്പോയിലെ ആർ.ടി.സി 99 നമ്പർ ബസിലാണ് കഴിഞ്ഞദിവസം രാത്രി ബാഗ് കണ്ടെത്തുന്നത്. ബാഗിൽ പാസ്പോർട്ട്, കരാർപത്രം ഉൾപ്പെടെ രേഖകളും ഉണ്ടായിരുന്നു. ആര്യനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന 20 ലക്ഷം രൂപയുടെ തട്ടിപ്പ്കേസിലെ പ്രതികളിലാരോ ഉപേക്ഷിച്ചതാകാം ബാഗെന്ന് കിളിമാനൂർ പൊലീസ് പറഞ്ഞു.
ഒരാഴ്ച മുമ്പ് വട്ടിയൂർക്കാവ് സ്വദേശി സുധീർ ജനാർദനനെയും ഇടനിലക്കാരൻ ഷിജുഗോപനെയും ഉഴമലയ്ക്കൽ പുളിമൂട്ടിലുള്ള വീട്ടിൽ വസ്തുവിൽപനക്കെന്ന വ്യാജേന വിളിച്ചുവരുത്തി 20 ലക്ഷവും അനുബന്ധ രേഖകളും തട്ടിയെടുത്തിരുന്നു. ഈ സംഭവത്തിൽ നാലുപ്രതികൾ പൊലീസ് പിടിയിലായി. പണം നഷ്ടമായവരുടെ പക്കലുണ്ടായിരുന്ന ബാഗാണ് പണമെടുത്തശേഷം പ്രതികളിലൊരാൾ ബസിൽ ഉപേക്ഷിച്ചതെന്നാണ് സംശയിക്കുന്നത്.
ബാഗിലുണ്ടായിരുന്നത് ലൈസൻസ് ആവശ്യമില്ലാത്ത എയർഗണും പെല്ലറ്റുകളുമായിരുന്നെത്ര. പാസ്പോർട്ട് സുധീർ ജനാർദനെൻറ മകെൻറ സുഹൃത്തിെൻറ ബന്ധുവിേൻറതാണെന്നും സൂചനയുണ്ട്. സിംഗപ്പൂരിൽ സ്ഥിരതാമസമാക്കിയ ഇവർ മരിച്ചതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.