Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right184 യാത്രക്കാരുമായി...

184 യാത്രക്കാരുമായി ബഹ്​റൈൻ വിമാനം കരിപ്പൂരിലെത്തി

text_fields
bookmark_border
184 യാത്രക്കാരുമായി ബഹ്​റൈൻ വിമാനം കരിപ്പൂരിലെത്തി
cancel

മലപ്പുറം: കോവിഡ് 19 ആശങ്കകള്‍ നിലനിൽക്കുന്നതിനിടെ ഗള്‍ഫില്‍ നിന്നുള്ള മൂന്നാമത്തെ പ്രത്യേക വിമാനം കരിപ്പൂരിലെത്തി. ബഹ്‌റൈനിൽനിന്ന് തിരിച്ച ഐ.എക്‌സ്-474 എയര്‍ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം ചൊവ്വാഴ്​ച പുലർച്ച 12.30നാണ്​ എത്തിയത്​. 

10 ജില്ലകളില്‍ നിന്നുള്ള 183ഉം ഒരു ഗോവ സ്വദേശിയുമടക്കം 184 പേരാണ്​ യാത്രക്കാർ​.  സംഘത്തില്‍ 24 ഗര്‍ഭിണികളും പത്ത് വയസ്സിന് താഴെ 35 കുട്ടികളും 65 വയസ്സിന് മുകളില​ുള്ള ആറ് പേരുമുണ്ട്. 

ബന്ധുവി​​െൻറ മരണവുമായി ബന്ധപ്പെട്ട് നാല് പേരും അടിയന്തര ചികിത്സാർഥം 18 പേരുമാണ് വരുന്നത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 27 പേരാണ് തിരിച്ചെത്തിയത്​. എറണാകുളം-ഒന്ന്, കണ്ണൂര്‍-51, കാസര്‍കോട്​-18, കൊല്ലം-ഒന്ന്, കോഴിക്കോട്-67, പാലക്കാട്-ഏഴ്, പത്തനംതിട്ട-ഒന്ന്, തൃശൂര്‍-അഞ്ച്, വയനാട്-അഞ്ച് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. പ്രത്യേക വിമാനമെത്തുന്നതിന്​ മുന്നോടിയായി വിമാനത്താവളത്തില്‍ മലപ്പും ജില്ല കലക്ടര്‍ ജാഫര്‍ മാലികി​​െൻറ നേതൃത്വത്തില്‍ സൗകര്യങ്ങള്‍ വിലയിരുത്തി. 

വിമാനമെത്തുന്നതിന്​ മുന്നോടിയായി വിമാനത്താവളത്തില്‍ മലപ്പും ജില്ല കലക്ടര്‍ ജാഫര്‍ മാലികി​​െൻറ നേതൃത്വത്തില്‍ സൗകര്യങ്ങള്‍ വിലയിരുത്തുന്നു
 

 

യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കാന്‍ ആറ് മെഡിക്കല്‍ സംഘങ്ങളും വിശദ ആരോഗ്യ പരിശോധനക്ക്​ മൂന്ന് സംഘങ്ങളും ഉണ്ടായിരുന്നു. കോവിഡ് ബോധവത്കരണത്തിനും സൗകര്യമൊരുക്കി. 
യാത്രക്കാരുടെ വിവരശേഖരണത്തിന് അഞ്ച് കൗണ്ടറുകള്‍ ഏർപ്പെടുത്തിയിരുന്നു. 

എമിഗ്രേഷന് 15ഉം കസ്​റ്റംസ് പരിശോധനകള്‍ക്ക് നാലും കൗണ്ടറുകൾ സജ്ജമാക്കി. യാത്രക്കാരെ വിമാനത്താവളത്തില്‍നിന്ന് കൊണ്ടുപോകാന്‍ 43 ആംബുലന്‍സുകളും ആറ് കെ.എസ്.ആര്‍.ടി.സി ബസുകളും 60 പ്രീപെയ്ഡ് ടാക്‌സികളുമാണ്​ ഏർപ്പെടുത്തിയത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsgulf returnBahrain News
News Summary - bahrain flight landed kerala malayalam news
Next Story