Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബേക്കല്‍ ബീച്ച്...

ബേക്കല്‍ ബീച്ച് ഫെസ്റ്റ് എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
AN Shamseer
cancel

ബേ​ക്ക​ല്‍: അ​ന്താ​രാ​ഷ്ട്ര ബീ​ച്ച് ഫെ​സ്റ്റ് ര​ണ്ടാം പ​തി​പ്പ് ഡി​സം​ബ​ര്‍ 22ന് ​സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബേ​ക്ക​ലി​നെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളെ​യും ലോ​ക​ത്തി​നു​മു​ന്നി​ല്‍ വീ​ണ്ടും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ബേ​ക്ക​ല്‍ ഫെ​സ്റ്റി​ന്റെ ര​ണ്ടാം​പ​തി​പ്പി​ല്‍ ക​ലാ​പ​രി​പാ​ടി​ക​ളും എ​ക്സ്പോ​യും വി​പ​ണ​ന​മേ​ള​യും ഒ​രു​ക്കും.

ജി​ല്ല​യു​ടെ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളും പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്‍മാ​രു​ടെ ക​ലാ​വി​രു​ന്നും മേ​ള​യു​ടെ ആ​ക​ര്‍ഷ​ക​മാ​കും. ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പി​ലാ​ത്ത​റ ലാ​സ്യ കോ​ള​ജ് ഒ​രു​ക്കു​ന്ന വെ​ല്‍ക്കം ഡാ​ന്‍സ് അ​ര​ങ്ങേ​റും. ഡി​സം​ബ​ര്‍ 31ന് ​പു​തു​വ​ര്‍ഷ​ത്തെ വ​ര​വേ​ല്‍ക്കാ​നാ​യി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളൊ​രു​ക്കും.

ര​ണ്ടു വേ​ദി​ക​ളി​ലാ​യാ​ണ് ക​ലാ​പ​രി​പാ​ടി​ക​ള്‍. പ്ര​ധാ​ന വേ​ദി​യി​ല്‍ വി​ഖ്യാ​ത ക​ലാ​കാ​ര​ന്മാ​രു​ടെ ക​ലാ​വി​രു​ന്ന് പ്ര​ധാ​ന ആ​ക​ര്‍ഷ​ണ​മാ​വും. ഡി​സം​ബ​ര്‍ 22ന് ​തൈ​ക്കു​ടം ബ്രി​ഡ്ജ് ന​യി​ക്കു​ന്ന മ്യൂ​സി​ക് ഷോ, 23​ന് ശി​വ​മ​ണി, പ്ര​കാ​ശ് ഉ​ള്ള്യേ​രി, ശ​ര​ത് എ​ന്നി​വ​ര്‍ ന​യി​ക്കു​ന്ന മ്യൂ​സി​ക്ക​ല്‍ ഫ്യൂ​ഷ​ന്‍ ട്രി​യോ, 24ന് ​കെ.​എ​സ് ചി​ത്ര​യു​ടെ​യും സം​ഘ​ത്തി​ന്റെ​യും ചി​ത്ര​വ​സ​ന്തം, 25ന് ​എം.​ജി. ശ്രീ​കു​മാ​റും സം​ഘ​വും ന​യി​ക്കു​ന്ന മെ​ഗാ മ്യൂ​സി​ക്ക​ല്‍ ഇ​വെ​ന്റ്, 26ന് ​ശോ​ഭ​ന​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഡാ​ന്‍സ് നൈ​റ്റ്, 27ന് ​പ​ത്മ​കു​മാ​റും ദേ​വും സം​ഘ​വും ഓ​ള്‍ഡ് ഈ​സ് ഗോ​ള്‍ഡ് മ്യൂ​സി​ക്ക​ല്‍ മെ​ല​ഡി, 28ന് ​സോ​ള്‍ ഓ​ഫ് ഫോ​ക്കു​മാ​യി അ​തു​ല്‍ ന​റു​ക​ര, 29ന് ​ക​ണ്ണൂ​ര്‍ ശ​രീ​ഫും സം​ഘ​ത്തി​ന്റെ​യും മാ​പ്പി​ള​പ്പാ​ട്ട് നൈ​റ്റ്, 30ന് ​ഗൗ​രി​ല​ക്ഷ്മി മ്യൂ​സി​ക്ക​ല്‍ ബാ​ൻ​ഡ്, സ​മാ​പ​ന​ദി​വ​സ​മാ​യ 31ന് ​റാ​സാ ബീ​ഗം ഗ​സ​ല്‍ ഡ്യൂ, ​ആ​ട്ടം ക​ലാ​സ​മി​തി​യും തേ​ക്കി​ന്‍കാ​ട് ബാ​ൻ​ഡും അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ ന്യൂ​യ​ര്‍ നൈ​റ്റ് എ​ന്നി​വ അ​ര​ങ്ങേ​റും.

ര​ണ്ടാം വേ​ദി റെ​ഡ് മൂ​ണ്‍ ബീ​ച്ചി​ലാ​ണ്. കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​രു​ടെ​യും ഗ്രാ​മീ​ണ ക​ലാ​സ​മി​തി​ക​ളു​ടെ​യും പ​രി​പാ​ടി​ക​ളാ​ണ് വേ​ദി ര​ണ്ടി​ല്‍. ജി​ല്ല​യു​ടെ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളും ഒ​പ്പ​ന, കൈ​കൊ​ട്ടി​ക്ക​ളി തു​ട​ങ്ങി വി​വി​ധ കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍ നാ​ലു ദി​വ​സ​വും ഗ്രാ​മീ​ണ ക​ലാ​സ​മി​തി​യു​ടെ പ​രി​പാ​ടി അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യും ന​ട​ക്കും. 30 ക​ലാ​സ​മി​തി​ക​ളി​ല്‍നി​ന്നാ​യി 52 ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് ഗ്രാ​മീ​ണ ക​ലാ​സ​മി​തി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സാം​സ്‌​കാ​രി​ക പ്ര​വ​ര്‍ത്ത​ക​രും രാ​ഷ്ട്രീ​യ​നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ സം​സാ​രി​ക്കും.

22 മു​ത​ല്‍ 31വ​രെ ട്രെ​യി​നു​ക​ള്‍ക്ക് ബേക്കലിൽ സ്റ്റോ​പ്

അ​ന്താ​രാ​ഷ്ട്ര ബീ​ച്ച് ഫെ​സ്റ്റി​വ​ല്‍ ര​ണ്ടാം പ​തി​പ്പി​ന്റെ ഭാ​ഗ​മാ​യി ബേ​ക്ക​ല്‍ സ്റ്റേ​ഷ​നി​ല്‍ ഡി​സം​ബ​ര്‍ 22 മു​ത​ല്‍ 31 വ​രെ ട്രെ​യി​നു​ക​ള്‍ക്ക് സ്റ്റോ​പ് അ​നു​വ​ദി​ച്ചു. ഒ​രു മി​നി​റ​റാ​ണ് നി​ര്‍ത്തു​ക. 16159 ചെ​ന്നൈ എ​ഗ്മോ​ര്‍ - മം​ഗ​ളൂ​രു, മം​ഗ​ളൂ​രു സെ​ന്‍ട്ര​ല്‍ എ​ക്‌​സ്പ്ര​സ് (ഡി​സം​ബ​ര്‍ 21 മു​ത​ല്‍ 30വ​രെ, വൈ​കീ​ട്ട് 5.29/5.30), 16650 നാ​ഗ​ര്‍കോ​വി​ല്‍-​മം​ഗ​ളൂ​രു പ​ര​ശു​റാം എ​ക്‌​സ്പ്ര​സ് (ഡി​സം​ബ​ര്‍ 22 മു​ത​ല്‍ 31വ​രെ, വൈ​കീ​ട്ട് (7.47/7.48), 22637 ചെ​ന്നൈ-​മം​ഗ​ളൂ​രു വെ​സ്റ്റ്‌​കോ​സ്റ്റ് (ഡി​സം​ബ​ര്‍ 21 മു​ത​ല്‍ 30വ​രെ, രാ​വി​ലെ 3.42/3.43) എ​ന്നി​വ​ക്കാ​ണ് താ​ൽ​ക്കാ​ലി​ക സ്‌​റ്റോ​പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Baikal Beach FestAN Shamseer
News Summary - Baikal Beach Fest- A.N. Shamseer will inaugurate
Next Story