ദിലീപിെൻറ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
text_fieldsകൊച്ചി/അങ്കമാലി: അറസ്റ്റിലായ നടൻ ദിലീപിെൻറ ജാമ്യാപേക്ഷ ശനിയാഴ്ച ഉച്ചക്ക് വീണ്ടും പരിഗണിക്കും. രണ്ടുദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് വെള്ളിയാഴ്ച രാവിലെ 10.45ഒാടെ ദിലീപിനെ വൻ സുരക്ഷസന്നാഹത്തിൽ കോടതിയിൽ ഹാജരാക്കിയത്. ജാമ്യാപേക്ഷയിൽ തുറന്ന കോടതിയിലായിരുന്നു വാദം. പൊലീസിനെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടോ എന്ന മജിസ്ട്രേറ്റിെൻറ ചോദ്യത്തിന് ഇല്ലെന്നായിരുന്നു ദിലീപിെൻറ മറുപടി. ഗുരുതര കുറ്റകൃത്യമാണ് നടന്നതെന്ന് ജാമ്യാപേക്ഷയെ എതിർത്ത പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശൻ വാദിച്ചു. ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ട്. ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ടതിനാലും പ്രതി ഉന്നത സ്വാധീനമുള്ള വ്യക്തി ആയതിനാലും കൂടുതൽ തെളിവുകൾ ശേഖരിക്കാൻ കസ്റ്റഡി നീട്ടണമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം. ആവശ്യമെങ്കിൽ കേസ് ഡയറി മുദ്രവെച്ച കവറിൽ ഹാജരാക്കാമെന്നും അറിയിച്ചു.
എന്നാൽ, സാക്ഷിയും വ്യക്തമായ തെളിവുമുണ്ടെങ്കിൽ എന്തിനാണ് മാപ്പുസാക്ഷിയെന്ന് ദിലീപിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഡ്വ. രാംകുമാർ ചോദിച്ചു.
അതേസമയം, ദിലീപിെൻറ പൊലീസ് കസ്റ്റഡി ഇന്ന് ൈ്വകീട്ട് അഞ്ചുവരെ നീട്ടി. അന്വേഷണത്തിന് ദിലീപിനെ തുടർന്നും കസ്റ്റഡിയിൽ ആവശ്യമാണെന്ന പൊലീസിെൻറ അപേക്ഷ പരിഗണിച്ചാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി കസ്റ്റഡി നീട്ടി ഉത്തരവായത്. നേരത്തേ കൊടുത്ത കസ്റ്റഡി അപേക്ഷയിൽ പറഞ്ഞ കാര്യങ്ങൾ മാത്രമെ കസ്റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയിലും ഉന്നയിച്ചിട്ടുള്ളൂ. ഡി.ജി.പി ഉൾപ്പെടെ ദിലീപിനെ ചോദ്യം ചെയ്തതാണെന്നും വീണ്ടും കസ്റ്റഡിയിൽ വേണമെന്ന ആവശ്യം വിചിത്രമാണെന്നും അദ്ദേഹം വാദിച്ചു. തുടർന്ന്, മൂന്നുദിവസത്തെ കസ്റ്റഡി വേണമെന്ന ആവശ്യം തള്ളി കോടതി ഒരു ദിവസം അനുവദിക്കുകയായിരുന്നു. പിന്നീട് കൂടുതൽ ചോദ്യം ചെയ്യലിന് ദിലീപിനെ ആലുവ പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.