ദിലീപിെൻറ ജാമ്യ ഹരജി: സർക്കാർ വാദം ഇന്ന്
text_fieldsകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപിെൻറ ജാമ്യ ഹരജിയിലെ വാദം ബുധനാഴ്ച തുടരും. ദിലീപിെൻറ അഭിഭാഷകെൻറ വാദം പൂർത്തിയായെങ്കിലും സർക്കാർ വാദത്തിന് ഹരജി മാറ്റുകയായിരുന്നു. തന്നെ ആസൂത്രിതമായി കേസിൽ കുടുക്കിയതാണെന്നും സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ദിലീപിെൻറ വാദം. രാവിലെ മുതൽ വൈകീട്ട് മൂന്നുവരെ വാദം തുടർന്ന ശേഷമാണ് ബുധനാഴ്ചത്തേക്ക് മാറ്റിയത്.
അറസ്റ്റ് എന്തിനാണെന്നുപോലും അറിയില്ലെന്ന് ദിലീപിനുേവണ്ടി അഭിഭാഷകൻ വാദിച്ചു. ശ്രീകുമാർ മേനോനെക്കുറിച്ച് ചോദിക്കാനാണ് തന്നെ വിളിച്ചുവരുത്തിയത്. പൊതു ജനവികാരം തനിക്കെതിരാക്കാൻ പൊലീസ് ബോധപൂർവം ശ്രമിച്ചു. നടിയെ ആക്രമിച്ച വിഡിയോ ദൃശ്യങ്ങൾ കണ്ട് ബുദ്ധിയുള്ള പൊലീസ് ഉദ്യോഗസ്ഥൻ തയാറാക്കിയ സങ്കൽപ കഥയാണ് തനിക്കെതിരെയുള്ളത്. ഒരു കള്ളെൻറ കുമ്പസാരത്തിെൻറ പേരിൽ തന്നെ പൊലീസ് കുരിശിലേറ്റുകയാണ്. ചെറുപ്പം മുതലേ പ്രതിയായ പൾസർ സുനിക്കെതിരെ 28 കേസുണ്ട്. സുനി ജയിലിൽനിന്ന് എഴുതിയെന്നുപറയുന്ന കത്ത് മുൻകൂട്ടി തയാറാക്കിയ തിരക്കഥയാണ്. ഏപ്രിൽ 18ന് സുനി അപ്പുണ്ണിയെ ഫോണിൽ വിളിച്ചപ്പോൾ ചോദിച്ച തുകയാണ് രണ്ടുകോടി. ഹരജിയിൽ തുക പരാമർശിക്കാൻ കാരണമിതാണ്. ഒന്നരക്കോടി എന്ന കണക്ക് പൊലീസ് ഉണ്ടാക്കിയതാണ്. ഒന്നരക്കോടി നൽകാമെന്ന് ദിലീപ് വാഗ്ദാനം ചെയ്തിരുന്നതായി സുനി പറയുന്നു. ഇൗ ആരോപണത്തിൽ എന്തെങ്കിലും സത്യമുണ്ടായിരുന്നെങ്കിൽ പണം കൊടുത്ത് കേസ് ഒതുക്കാൻ ശ്രമിക്കുമായിരുന്നു.
രമ്യാ നമ്പീശൻ ഉൾെപ്പടെ കേസിലെ സാക്ഷികളെല്ലാം ആക്രമിക്കപ്പെട്ട നടിയുമായി ബന്ധമുള്ളവരാണ്. ആക്രമണത്തിന് പിന്നിൽ ക്വട്ടേഷനാണെന്ന് ആദ്യംതന്നെ നടി മൊഴി നൽകിെയങ്കിലും ഇതേക്കുറിച്ച് അന്വേഷിച്ചില്ല. ഇത് മറ്റാരെയോ രക്ഷിക്കാനാണ്. കെട്ടിച്ചമച്ച വ്യാജ വാർത്തകളാണ് മാധ്യമങ്ങൾ തനിക്കെതിരെ നൽകുന്നത്. തെൻറ ശത്രുക്കളായ ലിബർട്ടി ബഷീറോ പരസ്യ സംവിധായകൻ ശ്രീകുമാറോ ആയിരിക്കും ഗൂഢാലോചനക്ക് പിന്നിൽ. അതിന് കഴിയുന്ന സ്വാധീനശക്തിയുള്ളവരാണവർ. എ.ഡി.ജി.പി ബി. സന്ധ്യക്ക് മേൽനോട്ടച്ചുമതല മാത്രമേയുള്ളൂവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപിനെ കേസിൽ തൊടാൻപോലും അവർ സമ്മതിച്ചിട്ടില്ല. മൊബൈൽ കണ്ടെടുക്കാനുണ്ടെന്ന പേരിൽ ദിലീപിനെ ഇനിയും കസ്റ്റഡിയിൽ വെക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. െപാലീസ് കണ്ടെടുത്ത ഫോണുകളിൽനിന്ന് ഒരു കാൾപോലും ദിലീപിന് പോയിട്ടില്ല. മൊബൈൽ ടവറിെൻറ ലൊക്കേഷൻ പരിധിയിൽ ഇരുവരും പലവട്ടം ഉണ്ടായിരുന്നുവെന്നല്ലാതെ തമ്മിൽ കെണ്ടന്നോ സംസാരിച്ചെന്നോ പൊലീസ് പോലും പറയുന്നില്ല. ഇത് ഗൂഢാലോചന ആരോപിക്കാൻ മതിയായതല്ല. സ്വന്തം കാരവൻ ഉള്ളപ്പോൾ അതിെൻറ പുറത്തുനിന്ന് എല്ലാവരും കാണുന്ന രീതിയിൽ ഗൂഢാലോചന നടത്തിയെന്നത് വിശ്വസിക്കാനാവില്ല. സാക്ഷികൾക്ക് വേണ്ടിയാണ് ഇങ്ങനെയൊരു കഥയുണ്ടാക്കിയതെന്നും ദിലീപിെൻറ അഭിഭാഷകൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.