ദിലീപിെൻറ ഹരജി ഹൈകോടതി 18ന് പരിഗണിക്കാൻ മാറ്റി
text_fieldsെകാച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള നടൻ ദിലീപിെൻറ രണ്ടാം ജാമ്യഹരജി ൈഹകോടതി ആഗസ്റ്റ് 18ന് പരിഗണിക്കാൻ മാറ്റി. അറസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും അന്വേഷണസംഘത്തിനും സിനിമ മേഖലയിലുള്ളവർക്കും മാധ്യമങ്ങൾക്കുമെതിരെ ആരോപണങ്ങളുന്നയിച്ച് ദിലീപ് നൽകിയ ജാമ്യഹരജി സിംഗിൾ ബെഞ്ചിെൻറ പരിഗണനക്കെത്തിയെങ്കിലും മാറ്റുകയായിരുന്നു. ഇൗ കാലയളവിൽ സർക്കാറിന് എതിർ സത്യവാങ്മൂലം നൽകാമെന്നും കോടതി വ്യക്തമാക്കി.
നേരേത്ത നൽകിയ ജാമ്യഹരജി കോടതി തള്ളിയിരുന്നു. അന്നത്തെ സാഹചര്യം ഇപ്പോഴില്ലെന്നും അന്വേഷണം ഏറക്കുറെ പൂർത്തിയായ സാഹചര്യത്തിൽ കൂടുതൽ തടങ്കൽ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ ഹരജി. തന്നെ തകർക്കാൻ കൃത്യമായ ഗൂഢാലോചനയിലൂടെ കെട്ടിച്ചമച്ചതാണ് കേസെന്നാണ് ദിലീപിെൻറ വാദം. മാധ്യമങ്ങളെയും പൊലീസിനെയും രാഷ്ട്രീയ നേതാക്കളെയും സ്വാധീനിക്കാൻ കഴിവുള്ള ചിലർ മാസങ്ങളായി തനിക്കെതിരെ നടത്തുന്ന കുപ്രചാരണങ്ങളുടെ ഫലമായാണ് അറസ്റ്റ് നടന്നത്. കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ ഒരിക്കലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഡ്രൈവർ അപ്പുണ്ണിയെയും അഭിഭാഷകെരയും ചോദ്യം ചെയ്തിട്ടില്ലെന്നതായിരുന്നു ജാമ്യം നിഷേധിക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. അപ്പുണ്ണിയെ പിന്നീട് പൊലീസ് ചോദ്യം ചെയ്തു. പീഡനരംഗം ചിത്രീകരിച്ച മൊബൈൽ ഫോൺ നശിപ്പിച്ചതിന് അഭിഭാഷകർക്കെതിരെ കേസെടുത്തിട്ടുമുണ്ട്. അതിനാൽ, ജാമ്യം അനുവദിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.