Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇബ്രാഹീംകുഞ്ഞിന്‍റെ...

ഇബ്രാഹീംകുഞ്ഞിന്‍റെ ജാമ്യാപേക്ഷയും കസ്​റ്റഡി അപേക്ഷയും ഇന്ന്​ പരിഗണിക്കും

text_fields
bookmark_border
ഇബ്രാഹീംകുഞ്ഞിന്‍റെ ജാമ്യാപേക്ഷയും കസ്​റ്റഡി അപേക്ഷയും ഇന്ന്​ പരിഗണിക്കും
cancel

മൂ​വാ​റ്റു​പു​ഴ: പാ​ലാ​രി​വ​ട്ടം മേ​ൽ​പാ​ലം അ​ഴി​മ​തി​ക്കേ​സി​ൽ വി​ജി​ല​ൻ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത മു​ൻ​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹീം​കു​ഞ്ഞ്​ എം.​എ​ൽ.​എയുടെ ജാ​മ്യാ​പേ​ക്ഷ​യി​ലും ക​സ്​​റ്റ​ഡി അ​പേ​ക്ഷ​യി​ലും കോടതി ഇന്ന് വാദം കേൾക്കും. ചോ​ദ്യം ചെ​യ്യാ​ൻ നാ​ലു​ദി​വ​സം ക​സ്​​റ്റ​ഡി​യി​ൽ വേ​ണ​മെ​ന്നാ​ണ്​ വി​ജി​ല​ൻ​സി​െൻറ ആ​വ​ശ്യം. നവംബർ 18ന് ആശുപത്രിയിൽ വെച്ചാണ് വിജിലൻസ് ഇ​ബ്രാ​ഹീം​കു​ഞ്ഞിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇബ്രാഹീംകുഞ്ഞിന് ഗു​രു​ത​ര ആ​േ​രാ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളു​ള്ള​താ​യാണ് ഇന്നലെ കോടതിയിൽ സമർപ്പിച്ച വൈ​ദ്യ​പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്. അ​േ​ദ്ദ​ഹ​ത്തെ ക​സ്​​റ്റ​ഡി​യി​ൽ വി​ടാ​വു​ന്ന സ്ഥി​തി​യ​ല്ലെ​ന്ന്​ കോ​ട​തി വാ​ക്കാ​ൽ നി​രീ​ക്ഷിക്കുകയും ചെയ്തിരുന്നു.

മെ​ഡി​ക്ക​ൽ ബോ​ർ​ഡ്​ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടിലെ പ്ര​ധാ​ന ഭാ​ഗം മാ​ത്ര​മാ​ണ് ഇന്നലെ കോടതിയിൽ വാ​യി​ച്ച​ത്. അ​സ്ഥി​യെ​യും മ​ജ്ജ​യെ​യും ബാ​ധി​ക്കു​ന്ന മ​ൾ​ട്ടി​പ്പി​ൾ മൈ​ലോ​മ എ​ന്ന ഗു​രു​ത​ര അ​ർ​ബു​ദം ബാ​ധി​ച്ച അ​ദ്ദേ​ഹം ഡോ. ​വി.​പി. ഗം​ഗാ​ധ​ര​െൻറ ചി​കി​ത്സ​യി​ലാ​ണ്. ഏ​പ്രി​ൽ നാ​ലു​മു​ത​ൽ ഈ ​മാ​സം 14 വ​രെ 33 ത​വ​ണ ആ​ശു​പ​ത്രി​യി​ൽ കി​ട​ന്ന്​ ചി​കി​ത്സി​ച്ചു. കീ​മോ​തെ​റ​പ്പി ചെ​യ്യു​ന്നു​ണ്ട്. രോ​ഗം മൂ​ലം പ്ലാ​സ്മ സെ​ൽ വ​ർ​ധി​ക്കു​ന്ന​തി​ലൂ​ടെ അ​സ്ഥി​ക​ൾ​ക്ക് ബ​ലം കു​റ​ഞ്ഞ് ഒ​ടി​യും. ക​ഴു​ത്തി​ലെ അ​സ്ഥി​ക്ക്​ ഇ​പ്പോ​ൾ​ത​ന്നെ ഒ​ടി​വു​ണ്ട്. കൈ​ക്ക് ശേ​ഷി​ക്കു​റ​വു​ണ്ട്.

പ്ര​മേ​ഹ​ത്തി​നും ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​നും ചി​കി​ത്സി​ക്കു​ന്നു​ണ്ട്. ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​മു​ള്ള​തി​നാ​ൽ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം എ​പ്പോ​ഴും ആ​വ​ശ്യ​മാ​ണെ​ന്നും ക​സ്​​റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യു​മ്പോ​ഴും വേ​റെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​മ്പോ​ഴും അ​ണു​ബാ​ധ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ibrahim kunjupalarivattam scam
News Summary - bail application of ibrahim kunju to be considered today
Next Story