മൊഫിയ കേസ്: പ്രതികളായ ഭർത്താവിന്റെയും മാതാപിതാക്കളുടെയും ജാമ്യാപേക്ഷ തള്ളി
text_fieldsആലുവ: മൊഫിയ കേസിലെ പ്രതികളായ ഭർത്താവിെൻറയും മാതാപിതാക്കളുടെയും ജാമ്യപേക്ഷ തള്ളി. പ്രതികളായ മൊഫിയ പർവീണിെൻറ (21) ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃപിതാവ് യൂസഫ് (63) എന്നിവരാണ് അഭിഭാഷകൻ മുഖേന ജാമ്യാപേക്ഷ നൽകിയിരുന്നത്. പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തയായ എതിർത്തു. ഇതിനിടെ കസ്‌റ്റഡി അപേക്ഷകൂടി നൽകിയിട്ടുള്ളതിനാലും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ശനിയാഴ്ചയാണ് പ്രതികൾ ജാമ്യാപേക്ഷ നൽകിയത്.
തങ്ങൾ നിരപരാധികളാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യപേക്ഷ നൽകിയത്. പൊലീസ് ഉദ്യോഗസ്ഥെൻറ മുന്നിൽവെച്ച് ഭർത്താവിനെ തല്ലിയെന്നും ശേഷം അസ്വാഭാവികമായി എന്തോ സംഭവിച്ചിട്ടുെണ്ടന്നും പ്രതികളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ റിപ്പോർട്ട് നൽകി. ഭർത്താവിൽനിന്നും കുടുംബത്തിൽനിന്നുമുണ്ടായ പീഡനത്തിൽ നീതി കിട്ടിെല്ലന്ന തോന്നലിലാണ് ആത്മഹത്യ.
മാനസിക ശാരീരിക പീഡനം പ്രതികളിൽനിന്നുണ്ടായി. പ്രതികളെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്. ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതേതുടർന്ന് ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനാണ് മാറ്റിയിരുന്നത്. ഇതിനിടെ അന്വേഷണ സംഘം നൽകിയ കസ്‌റ്റഡി അപേക്ഷയും ചൊവ്വാഴ്ച പരിഗണിക്കാനുള്ളതുകൊണ്ടാണ് ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിച്ചത്.
സംഭവത്തെ തുടർന്ന് ആലുവ കോടതി റിമാൻഡ് ചെയ്ത റുഖിയ കാക്കനാട് വനിത ജയിലിലും സുഹൈൽ, യൂസഫ് എന്നിവർ മൂവാറ്റുപുഴ ജയിലിലുമാണുള്ളത്. ഐ.പി.സി 304 (ബി), 498 (ഏ), 306, 34 ഐ.പി.സി വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ആലുവ എടയപ്പുറം ടൗൺഷിപ് റോഡിൽ ഗ്യാസ് ഗോഡൗണിന് സമീപം കക്കാട്ടിൽ പ്യാരിവില്ലയിൽ ദിൽഷാദിെൻറ മകൾ മൊഫിയ പർവീണാണ് (21) മരിച്ചത്.
ഭർതൃപീഡന പരാതിയിൽ പൊലീസ് സ്‌റ്റേഷനിൽ അനുരഞ്ജന ചർച്ച നടന്നിരുന്നു. ഇതിനുശേഷം വീട്ടിലെത്തി ഭർത്താവിനും ഭർതൃവീട്ടുകാർക്കും ആലുവ സി.ഐക്കുമെതിരെ കത്ത് എഴുതിെവച്ച് തൂങ്ങിമരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സി.ഐ സുധീറിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ആത്മഹത്യ കേസിെൻറ എഫ്.ഐ.ആറിലും സി.ഐയെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്. സി.ഐയിൽനിന്ന് നീതി കിട്ടില്ലെന്ന മനോവിഷമത്താലാണ് ആത്മഹത്യ ചെയ്തതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.