യു.എ.പി.എ തടവുകാർക്ക് പരോള്‍ നിഷേധം: ഹൈകോടതി വിശദീകരണം േതടി
text_fieldsകൊച്ചി: യു.എ.പി.എ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പരോള്‍ അനുവദിക്കാത്തതിനെതിരായ ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം േതടി. മൂവാറ്റുപുഴയില്‍ അധ്യാപകെൻറ കൈവെട്ടിയ കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 12, 27, 29 പ്രതികളായ കെ. കെ അലി, സജീർ എന്ന ഷജീർ, കെ.ഇ കാസിം എന്നിവരാണ് കോടതിയെ സമീപിച്ചത്.
സംഭവത്തെ തുടർന്ന് 2010, 12 വര്‍ഷങ്ങളിലായി അറസ്റ്റിലായ തങ്ങളെ 2015ല്‍ വിചാരണ കോടതി എട്ടു വര്‍ഷം തടവിന് ശിക്ഷിച്ചതായി ഹരജിയിൽ പറയുന്നു. മൂന്നു വര്‍ഷം ജയിലില്‍ കിടന്നാല്‍ സാധാരണ പരോള്‍ അനുവദിക്കാമെന്നാണ് ജയിൽ ചട്ടത്തിൽ പറയുന്നത്. എന്നാൽ, പരോൾ അപേക്ഷ തള്ളി. യു.എ.പി.എ നിയമ പ്രകാരം ശിക്ഷിക്കപ്പെട്ടവര്‍ക്ക് പരോള്‍ അനുവദിക്കാൻ ജയിൽ ചട്ടങ്ങളിലെ 397 (എല്‍) (5) വകുപ്പ് പ്രകാരം സാധ്യമല്ലെന്ന് വ്യക്തമാക്കിയാണ് ഹരജി തള്ളിയത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പരോള്‍ നല്‍കരുതെന്നാണ് ഈ വകുപ്പ് പറയുന്നത്.
കൊഫേേപാസ നിയമത്തില്‍ മാത്രമാണ് പരോളിന് അവകാശം ഇല്ലാത്തതെന്ന് ഹരജിയിൽ പറയുന്നു. യു.എ.പി.എ നിയമത്തിൽ പരോള്‍ തടഞ്ഞ് വ്യവസ്ഥയില്ല. തങ്ങൾക്ക് പരോൾ അനുവദിക്കുന്നത് കൊണ്ട് ക്രമസമാധാന പ്രശ്നമോ ജീവന് ഭീഷണിയോ ഉള്ളതായി റിപ്പോർട്ടുകളൊന്നുമില്ല. ശിക്ഷ വിധിക്കെതിരായ അപ്പീല്‍ ഹരജി ഹൈകോടതി പരിഗണനയിലുണ്ടെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.