Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈത്തുസകാത് സാമൂഹിക...

ബൈത്തുസകാത് സാമൂഹിക പുരോഗതിയുടെ ചാലകശക്തിയാകണം -പി. മുജീബ് റഹ്മാൻ

text_fields
bookmark_border
p mujeeb rahman 98797
cancel
camera_alt

ബൈ​ത്തു​സ​കാ​ത് കേ​ര​ള 25ാം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന​വും 25 വീ​ടു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബ് റ​ഹ്മാ​ൻ കാ​സ​ർ​കോ​ട് മു​നി​സി​പ്പ​ൽ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ നി​ർ​വ​ഹി​ക്കു​ന്നു

കാ​സ​ർ​കോ​ട്: ബൈ​ത്തു​സ​കാ​ത്തി​നെ സാ​മൂ​ഹി​ക പു​രോ​ഗ​തി​യു​ടെ ചാ​ല​ക​ശ​ക്തി​യാ​ക്കി മാ​റ്റാ​ൻ വി​ശ്വാ​സി​ക​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബ് റ​ഹ്മാ​ൻ. ബൈ​ത്തു​സ​കാ​ത് കേ​ര​ള 25ാം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന​വും 25 വീ​ടു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും കാ​സ​ർ​കോ​ട് മു​നി​സി​പ്പ​ൽ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ്യ​ക്തി​പ​ര​മാ​യ ആ​രാ​ധ​ന​യോ​ടെ ന​ട​ത്തു​ന്ന സ​കാ​ത് സാ​മൂ​ഹി​ക പു​രോ​ഗ​തി​ക്കു​ള്ള മ​നോ​ഹ​ര​മാ​യ സാ​മ്പ​ത്തി​ക പ​ദ്ധ​തി​യാ​ണ്. ബ​ഹു​സ്വ​ര സ​മൂ​ഹ​ത്തി​ന് ഇ​സ്‍ലാ​മി​ന്റെ സാ​മൂ​ഹി​ക മൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​വു​പ​ക​രാ​നു​ള്ള ഉ​പാ​ധി​യാ​ണ് സ​കാ​ത്.

ഇ​സ്‍ലാ​മോ​ഫോ​ബി​ക് ആ​യ സ​മൂ​ഹ​ത്തെ മ​റി​ക​ട​ക്കേ​ണ്ട​ത് ഇ​സ്‍ലാ​മി​ന്റെ ഇ​ത്ത​രം സൗ​ന്ദ​ര്യ​ത്തെ ആ​വി​ഷ്ക​രി​ച്ചു​​കൊ​ണ്ടാ​ണ്. ഉം​റ​യും ഹ​ജ്ജും പോ​ലെ ത​ന്നെ സ​കാ​ത്തും നി​ർ​ബ​ന്ധ​മാ​ണെ​ന്ന അ​വ​ബോ​ധ​മു​യ​ർ​ത്തി സ​കാ​ത് സാ​ക്ഷ​ര​ത പ​ക​ർ​ന്നു​കൊ​ടു​ക്കേ​ണ്ട കാ​ല​മാ​ണി​ത്. നി​സ്ക​രി​ക്കാ​ത്ത​വ​രി​ല്ല എ​ന്നു​പ​റ​യു​ന്ന ആ​വേ​ശ​ത്തോ​ടെ സ​കാ​ത് ന​ൽ​കാ​ത്ത​വ​രി​ല്ല എ​ന്ന് പ​റ​യാ​നാ​വ​ണം. ഹ​ജ്ജ് ക​മ്മി​റ്റി​യും ഉം​റ ക​മ്മി​റ്റി​യും രൂ​പ​വ​ത്ക​രി​ക്കു​ന്ന​തു​പോ​ലെ സ​കാ​ത് ക​മ്മി​റ്റി​യും​ വേ​ണം. വം​ശീ​യ​ത​യി​ലൂ​ന്നി​യ പൊ​തു​ബോ​ധം നി​ല​നി​ൽ​ക്കു​ന്ന കാ​ല​മാ​ണി​ത്. മ​ദ്റ​സ​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​നാ​ണ് ശ്ര​മം. അ​തി​നെ മ​റി​ക​ട​ക്കു​ന്ന​തോ​ടൊ​പ്പം ഇ​സ്‍ലാ​മി​ന്റെ മൂ​ല്യ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്ക​ണം. മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചും ആ​വി​ഷ്ക​രി​ച്ചും കൊ​ണ്ടു​മാ​ത്ര​മേ ഇ​സ്‍ലാം വി​രു​ദ്ധ നീ​ക്ക​ങ്ങ​ൾ ത​ട​യാ​നാ​വു​ക​യു​ള്ളൂ. ഇ​സ്‍ലാ​മി​ന്റെ സാ​മൂ​ഹി​ക​നീ​തി​യെ ഭ​യ​പ്പെ​ടു​ന്ന​തു​കൊ​ണ്ടാ​ണ് മ​ദ്റ​സ​ക​ൾ വേ​ണ്ട എ​ന്ന നി​ല​പാ​ടി​ലേ​ക്ക് അ​ടു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി മു​ഖ്യാ​തി​ഥി​യാ​യി. ബൈ​ത്തു​സ​കാ​ത് കേ​ര​ള ചെ​യ​ർ​മാ​ൻ ശൈ​ഖ് മു​ഹ​മ്മ​ദ് കാ​ര​കു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​ഐ. നൗ​ഷാ​ദ് വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും കാ​സ​ർ​കോ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ബ്ബാ​സ് ബീ​ഗം ഭ​വ​ന​പ​ദ്ധ​തി വി​ത​ര​ണോ​ദ്ഘാ​ട​ന​വും ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് പാ​ദൂ​ർ സ്വ​യം​തൊ​ഴി​ൽ പ​ദ്ധ​തി വി​ത​ര​ണോ​ദ്ഘാ​ട​ന​വും കാ​സ​ർ​കോ​ട് ഹ​സ​നു​ൽ ജാ​രി​യ മ​സ്ജി​ദ് ഖ​ത്തീ​ബ് അ​ത്തീ​ഖു​റ​ഹ്മാ​ൻ ഫൈ​സി ചി​കി​ത്സ സ​ഹാ​യ പ​ദ്ധ​തി വി​ത​ര​ണോ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. ബൈ​ത്തു​സ​കാ​ത് കേ​ര​ള വൈ​സ് ചെ​യ​ർ​മാ​ൻ യു.​പി. സി​ദ്ദീ​ഖ് സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ സ​ഈ​ദ് ഉ​മ​ർ സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​എ​സ്. അ​ബ്ദു​ല്ല​ക്കു​ഞ്ഞി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P Mujeeb Rahman
News Summary - Baithusakat should be the driving force of social progress -P Mujeeb Rahman
Next Story