ബാലഭാസ്കറിന്റെ മരണത്തില്‍ കലാഭവന്‍ സോബി, പ്രകാശന് തമ്പി എന്നിവർക്ക് നുണ പരിശോധന
text_fieldsതിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ നുണ പരിശോധന നടത്താൻ നീക്കം. കലാഭവന്‍ സോബി, പ്രകാശന് തമ്പി എന്നിവരെയാണ് നുണ പരിശോധനക്ക് വിധേയരാക്കുന്നത്. ഇതിനുള്ള അനുമതിക്കായി സി.ബി.ഐ കോടതിയെ സമീപിക്കും.
ബാലഭാസ്കറിന്റെ വാഹനം അപകടത്തില്‍പ്പെടുന്നതിന് തൊട്ടു മുന്‍പ് ആക്രമിക്കപ്പെട്ടുവെന്നു സോബിയുടെ വാദത്തിന് അടിസ്ഥാനമില്ലെന്നാണ് സി.ബി.ഐയുടെ നിഗമനം. അപകടത്തിന് സാക്ഷിയായിരുന്നുവെന്നും സോബി വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് സി.ബി.ഐ സംഘം സോബിയുമായി സംഭവ സ്ഥലത്തെത്തി തെളിവെടുത്തിരുന്നു.
കഴിഞ്ഞ ദിവസം സി.ബി.ഐ സംഘം പ്രകാശന് തമ്പിയെയും ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മൊഴിയിൽ പൊരുത്തകേടുകളുണ്ട്. അതിനാലാണ് പ്രകാശന് തമ്പിയെയും നുണപരിശോധനക്ക് വിധേയനാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വർണകടത്ത് കേസിൽ പ്രതി കൂടിയാണ് പ്രകാശൻ തമ്പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.