ബാലഭാസ്കറിെൻറ മരണം: സുനിൽകുമാറിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും
text_fieldsതിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിെൻറയും മകളുടെയും അപകടമരണവുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതിയായ സുനിൽകുമാറിനെ തിങ്കളാഴ്ച ചോദ്യം ചെ യ്യും. റിമാൻഡിൽ കഴിയുന്ന സുനിൽകുമാറിനെ കാക്കനാട് ജയിലിലെത്തിയാകും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുക.
അതേസമയം, സ്വർണക്കടത്ത് കേസിൽ പ്രതിയായ വിഷ്ണു സോമസുന്ദരം കോടതിനിർദേശമുള്ളതിനാൽ ഇന്ന് കീഴടങ്ങിയേക്കുമെന്നാണ് വിവരം.
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസും ബാലഭാസ്കറിെൻറ അപകടമരണവും തമ്മിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതിെൻറ ഭാഗമായാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം സുനിൽകുമാറിനെ ചോദ്യംചെയ്യാൻ തീരുമാനിച്ചത്. സ്വർണക്കടത്ത് കേസിൽ ഡി.ആർ.ഐ അറസ്റ്റ് ചെയ്ത ആദ്യ രണ്ടുപേർ സുനിൽകുമാറും സെറീന ഷാജിയുമായിരുന്നു. ബാലഭാസ്കറിെൻറ സുഹൃത്തും സ്വർണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശ് തമ്പിയുടെ ബന്ധുവാണ് സുനിൽകുമാർ. പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് നേരേത്ത ചോദ്യം ചെയ്തിരുന്നു.
ബാലഭാസ്കറുമായി ബന്ധപ്പെട്ട് പ്രതികൾക്ക് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നോയെന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. കാക്കനാട് ജയിലിൽവെച്ചാണ് ഡിവൈ.എസ്.പി ഹരികൃഷ്ണെൻറ നേതൃത്വത്തിലുള്ള സംഘം സുനിൽകുമാറിനെ ചോദ്യം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.