ബാലഭാസ്കറിെൻറ മരണം: ക്രൈംബ്രാഞ്ച് സംഘം പാലക്കാട്ട്
text_fieldsതിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിെൻറയും മകളുടെയും അപകടമരണത്തിൽ കൂടുതൽ തെളിവുകൾ തേടി ക്രൈംബ്രാഞ്ച് സംഘം പാലക്കാടെത്തി. പാലക്കാട്ടെ പൂന്തോട്ടം ആയുര്വേദാശ്ര മത്തില്‍ ബാലഭാസ്കറിന് നിക്ഷേപം ഉണ്ടായിരുന്നെന്നാണ് പിതാവ് കെ.സി. ഉണ്ണി ആരോപിക്കുന ്നത്. ആയുര്‍വേദാശ്രമം മാനേജിങ് ഡയറക്ടര്‍ ഡോ. പി.എം.എസ്. രവീന്ദ്രനാഥുമായും അദ്ദേഹത് തിെൻറ ഭാര്യ ലതയുമായും ബാലഭാസ്കറിനും ഭാര്യ ലക്ഷ്മിക്കും വർഷങ്ങളായി അടുത്ത ബന്ധമുണ ്ടായിരുന്നു.
ഇവർ തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് ബാലു തന്നോട് പറ ഞ്ഞിരുന്നതായും ഉണ്ണി പറയുന്നു. എന്നാൽ, പൂന്തോട്ടം ആയുർവേദാശ്രമവുമായി ബാലഭാസ്കറ ിന് വൻ സാമ്പത്തിക ഇടപാടുകളൊന്നും ഇല്ലായിരുന്നെന്നാണ് ഭാര്യ ലക്ഷ്മി ക്രൈംബ്രാഞ്ചിന ോട് പറഞ്ഞിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിനായാണ് ഡിവൈ.എസ്.പി ഹരികൃഷ്ണെൻറ നേതൃത്വത്തിലെ സംഘം പാലക്കാട് എത്തിയിരിക്കുന്നത്. ബാലഭാസ്കറിെൻറ പിതാവും ബന്ധുക്കളും ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ഡോ. പി.എം.എസ്. രവീന്ദ്രനാഥ് പറഞ്ഞു. 15 വര്‍ഷമായി ബാലഭാസ്കറുമായി ബന്ധമുണ്ടെന്നും ആശുപത്രിയുടെ ആവശ്യത്തിനായി ബാലഭാസ്കറില്‍നിന്ന് വാങ്ങിയ പണം തിരികെ നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡോ. പി.എം.എസ്. രവീന്ദ്രനാഥിൽനിന്നും അദ്ദേഹത്തിെൻറ ഭാര്യ ലതയിൽനിന്നും ഇന്ന് മൊഴി രേഖപ്പെടുത്തിയശേഷം കാർ ഓടിച്ചിരുന്ന ഡ്രൈവർ അർജുനിെൻറ മൊഴിയും ഒരിക്കൽക്കൂടി രേഖപ്പെടുത്തുമെന്നാണ് വിവരം.
ഇന്നലെ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലും ബാലഭാസ്കർ താമസിച്ച ഹോട്ടലിലും സംഘം പരിശോധന നടത്തി. വടക്കുംനാഥ ക്ഷേത്രത്തിൽനിന്ന് തലസ്ഥാനത്തേക്ക് മടങ്ങുന്നവഴിയാണ് ബാലഭാസ്കറിന് അപകടമുണ്ടായത്.
അപകടം നടന്ന് അല്പസമയത്തിനുശേഷം ദുരൂഹസാഹചര്യത്തില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടെന്ന് വെളിപ്പെടുത്തിയ കലാഭവന്‍ സോബി ജോർജിെൻറ മൊഴി ക്രൈംബ്രാഞ്ച് ബുധനാഴ്ച രേഖപ്പെടുത്തി. ബാലഭാസ്കറിേൻറത് അപകടമരണമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അപകടസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ടവരെ ഇനിയും തിരിച്ചറിയാനാകുമെന്നും സോബി പറഞ്ഞു. ബാലഭാസ്കറിെൻറ ബാങ്ക് അക്കൗണ്ടുകളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
അതേസമയം ബാലഭാസ്കറിെൻറയും മകളുടെയും മരണത്തിന് പിന്നിൽ സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.ഐ) ബുധനാഴ്ച പിതാവ് ഉണ്ണിയുടെ െമാഴിയെടുത്തു.
സ്വർണക്കടത്ത് കേസിൽ ഇപ്പോൾ റിമാൻഡിലുള്ള പ്രകാശ് തമ്പിയുമായി ബാലഭാസ്കറിെൻറ ബന്ധമാണ് പ്രധാനമായും സംഘം അദ്ദേഹത്തിൽനിന്ന് ചോദിച്ചറിഞ്ഞത്.
തൃശൂരിൽ വടക്കുന്നാഥനിലും ഹോട്ടലിലും പരിശോധന; ഡ്രൈവർ അർജുനെ കണ്ടില്ല
തൃശൂർ: വയലനിസ്റ്റ് ബാലഭാസ്കറിെൻറ അപകടമരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തൃശൂരിെലത്തി തെളിവെടുത്തു. കഴിഞ്ഞ സെപ്റ്റംബർ 25ന് തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബാലഭാസ്കറിെൻറ കാർ തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടത്തിൽപ്പെട്ടത്. മകളുെട പിറന്നാൾ വഴിപാടുകൾക്കാണ് അദ്ദേഹം തൃശൂരിലെത്തിയത്.
ബാലഭാസ്കർ അന്ന് ക്ഷേത്രത്തിൽ െചലഴിച്ച സമയം, നടത്തിയ വഴിപാടുകൾ, കൂടെയുണ്ടായിരുന്നവർ തുടങ്ങിയ വിവരങ്ങൾ ദേവസ്വം ഓഫിസർ, ജീവനക്കാർ എന്നിവരിൽനിന്ന് ശേഖരിച്ചു. ക്ഷേത്രത്തിനകത്തും ഓഫിസിലും പരിശോധന നടത്തി. ബാലഭാസ്കർ താമസിച്ച ഹോട്ടലിലുമെത്തി അദ്ദേഹത്തിന് പ്രത്യേകം സന്ദർശകർ ആരെങ്കിലും ഉണ്ടായിരുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്നും അന്വേഷിച്ചു. തുടർന്ന് സംഘം പാലക്കാട്ടേക്ക് തിരിച്ചു. ഡിവൈ.എസ്.പി കെ. ഹരികൃഷ്ണെൻറ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിനെത്തിയത്. രാവിലെ പതിനൊന്നോടെയെത്തിയ സംഘം ഉച്ചക്ക് ഒന്നരയോടെ മടങ്ങി.
അതേസമയം, ബാലഭാസ്കറിെൻറ ഡ്രൈവറായിരുന്ന അർജുെൻറ മൊഴി തൃശൂരിൽ എത്തുന്ന അന്വേഷണ സംഘം രേഖപ്പെടുത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അയാളെ കാണുകയോ വിളിച്ച് വരുത്തുകയോ ചെയ്തില്ല. തൃശൂരിലെ ഒരു എ.ടി.എം മോഷണക്കേസ് അടക്കം രണ്ട് കേസുകളിൽ അർജുൻ പ്രതിയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. അപകടത്തിന് ശേഷം ആശുപത്രിയിൽവെച്ച് അർജുൻ നൽകിയ മൊഴി ബാല ഭാസ്കറാണ് വാഹനമോടിച്ചിരുന്നതെന്നായിരുന്നു. ബാലഭാസ്കറിെൻറ ഭാര്യ ലക്ഷ്മിയുടെ മൊഴി അർജുനായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നുമായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ആദ്യം നൽകിയ മൊഴിയിൽ നിന്നും അർജുൻ മാറുകയും ചെയ്തു.
െസപ്റ്റംബർ 23ന് തൃശൂരിലേക്ക് വന്ന ബാലഭാസ്കറും കുടുംബവും 25ന് തൃശൂരിലെ ഹോട്ടലിൽ തങ്ങാനായിരുന്നു തീരുമാനിച്ചിരുന്നതത്രെ. എന്നാൽ തിരക്കിട്ട് രാത്രിയിൽ മടങ്ങിയതിൽ ദുരൂഹത ആരോപിക്കുന്നുണ്ട്. പാലക്കാെട്ട ആയുർവേദ ആശുപത്രി ഉടമയാണ് അർജുനെ ഡ്രൈവറായി ബാലഭാസ്കറിനൊപ്പം അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.