ബാലഭാസ്കറിെൻറ മരണം: നുണപരിശോധന റിപ്പോർട്ട് പുറത്ത്; സോബിയുടെ മൊഴി കള്ളമെന്ന് സി.ബി.ഐ
text_fieldsതിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിെൻറ മരണവുമായി ബന്ധപ്പെട്ട് നടത്തിയ നുണപരിശോധനയുടെ റിപ്പോർട്ട് സി.ബി.ഐക്ക് ലഭിച്ചു. ഇതിൽ നിർണായക വിവരങ്ങളുണ്ടെന്നാണ് സൂചന. നാല് പേരുടെ നുണപരിശോധന ഫലമാണ് പുറത്തായത്. വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, അർജുൻ, കലാഭവൻ സോബി എന്നിവരെയാണ് നുണപരിശോധനക്ക് വിധേയമാക്കിയത്.
ബാലഭാസ്കറിെൻറ മരണത്തിൽ കലാഭവൻ സോബിയുടെ മൊഴി തെറ്റാണെന്ന് സി.ബി.ഐ കണ്ടെത്തി. ബാലഭാസ്കറിന് അപകടം സംഭവിക്കുന്ന സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് സോബി പറഞ്ഞ റൂബിൻ തോമസ് ബംഗളൂരുവിലായിരുന്നുവെന്നാണ് സി.ബി.ഐ കണ്ടെത്തൽ.
ബാലഭാസ്കർ അപകടത്തിൽപ്പെടുന്നതിന് മുമ്പ് തന്നെ വിഷ്ണു സ്വർണ്ണ കള്ളക്കടത്ത് തുടങ്ങിയിരുന്നുവെന്നും സി.ബി.ഐ പറഞ്ഞു. ഇത് ബാലഭാസ്കറിന് അറിയുമായിരുന്നുവോയെന്ന കാര്യം പരിശോധിക്കുകയാണെന്നും സി.ബി.ഐ അറിയിച്ചു. അതേസമയം, കേസ് അട്ടിമറിക്കാൻ സമ്മതിക്കില്ലെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും കലാഭവൻ സോബി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.