ബാലഭാസ്കറിെൻറ മരണം; നുണ പരിശോധനക്ക് നാല് സാക്ഷികൾ സമ്മതം അറിയിച്ചു
text_fieldsതിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിെൻറ മരണവുമായി ബന്ധപ്പെട്ട് നാലുപേർ നുണപരിശോധനക്ക് തയാറാണെന്ന് കോടതിയെ അറിയിച്ചു. ബാലഭാസ്കറിെൻറ അടുത്ത സുഹൃത്തുക്കളായ വിഷ്ണുസോമസുന്ദരം, പ്രകാശന് തമ്പി, ഡ്രൈവര്‍ അര്ജുന്, ചലച്ചിത്രതാരം കലാഭവന്‍ സോബി എന്നിവരാണ് സമ്മതമറിയിച്ചത്. ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലെ േഫാറൻസിക് ലാബിലെ വിദഗ്ധസംഘം ഇവരുടെ നുണപരിശോധന നടത്തും.
കേസന്വേഷണത്തിെൻറ ഭാഗമായി ഇൗ നാലുപേരെയും സി.ബി.െഎ നേരത്തേ ചോദ്യം ചെയ്തിരുന്നു. എന്നാൽ, ഇവർ നൽകിയ മൊഴികളിലെ വൈരുധ്യം കാരണമാണ് അവരെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി അന്വേഷണസംഘം കോടതിയെ സമീപിച്ചത്. അപേക്ഷ കോടതി നേരത്തേ അംഗീകരിച്ചിരുന്നു. എന്നാൽ, നടപടി ചട്ടം അനുസരിച്ച് നുണപരിശോധനക്ക് വിധേയരാകേണ്ടവരുടെ സമ്മതം ലഭിച്ചാൽ മാത്രമേ ഇതിന് അനുമതി നൽകാൻ കോടതിക്ക് നിയമപരമായി സാധിക്കുകയുള്ളൂ. ഇക്കാര്യം നേരിട്ട് ബോധ്യപ്പെടുത്താൻ ഇവർ നാലുപേർക്കും കോടതി സമൻസ് അയച്ചിരുന്നു. ഇതനുസരിച്ചാണ് നാലുപേരും ബുധനാഴ്ച കോടതിയിൽ നേരിട്ടെത്തി സമ്മതം അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് ബാലഭാസ്കറിെൻറ സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫൻ ദേവസിയിൽനിന്ന് സി.ബി.െഎ ഇന്ന് മൊഴിയെടുക്കും. സ്റ്റീഫനെതിരെ ബാലഭാസ്കറിെൻറ കുടുംബാംഗങ്ങളിൽ ചിലർ ആരോപണം ഉന്നയിച്ചിരുന്നു.
അതിനുപുറമെ മറ്റൊരു സംഗീതസംവിധായകനും ഗായകനുമായ ഇഷാൻ ദേവിനെയും വരും ദിവസങ്ങളിൽ സി.ബി.െഎ ചോദ്യം ചെയ്യുമെന്നാണ് വിവരം. 2018 സെപ്റ്റംബർ 25ന് പുലർച്ച കഴക്കൂട്ടത്തിന് സമീപം പള്ളിപ്പുറത്തുണ്ടായ അപകടത്തിലാണ് ബാലഭാസ്കറും മകൾ തേജസ്വിനി ബാലയും മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.