ബാലഭാസ്കറിന്റെ അപകടമരണം: നുണപരിശോധനക്ക് കോടതിയുടെ അനുമതി
text_fieldsതിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിെൻറയും മകൾ തേജസ്വിനി ബാലയുടെയും അപകടമരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിെൻറ ഭാഗമായി നാലുപേരെ നുണപരിശോധനക്ക് വിധേയമാക്കാൻ കോടതിയുടെ അനുമതി.
കേസന്വേഷണം നടത്തുന്ന സി.ബി.ഐ സംഘം സമർപ്പിച്ച അപേക്ഷയിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. സി.ബി.ഐ സമർപ്പിച്ച പ്രഥമവിവര റിപ്പോർട്ടിലെ ഏക പ്രതിയും ബാലഭാസ്കറിെൻറ ഡ്രൈവറുമായ അർജുൻ, മാനേജർമാരും സുഹൃത്തുക്കളുമായിരുന്ന വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, ചലച്ചിത്രതാരം കലാഭവൻ സോബി എന്നിവരെ നുണപരിശോധനക്ക് വിധേയമാക്കാനാണ് കോടതി അനുമതി നൽകിയത്.നുണപരിശോധനക്ക് സമ്മതമാണെങ്കിൽ ഇൗ നാലുപേരും അക്കാര്യം ഈ മാസം 16ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
പ്രതിയും മറ്റ് സാക്ഷികളും വൈരുധ്യമുള്ള മൊഴികൾ നൽകുന്ന സാഹചര്യത്തിലാണ് ഇവരെ നുണപരിശോധനക്ക് വിധേയമാക്കാൻ സി.ബി.ഐ തീരുമാനിച്ചത്. അതിെൻറ അടിസ്ഥാനത്തിലാണ് അപേക്ഷ നൽകിയത്. 2018 സെപ്റ്റംബർ 25ന് പുലർച്ചയുണ്ടായ അപകടത്തിലാണ് ബാലഭാസ്കറും മകളും മരണമടഞ്ഞത്.
ആദ്യം ലോക്കൽ പൊലീസും പിന്നീട് ൈക്രംബ്രാഞ്ചും അേന്വഷിച്ച കേസിൽ അമിതവേഗത്തിലുണ്ടായ അപകടം എന്ന കെണ്ടത്തലിലാണ് എത്തിയത്. എന്നാൽ, ഇത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘത്തിെൻറ പങ്കുണ്ടെന്നുമുള്ള ആരോപണവുമായി ബാലഭാസ്കറിെൻറ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
തുടർന്നാണ് സംസ്ഥാന സർക്കാർ കേസന്വേഷണം സി.ബി.െഎക്ക് വിട്ടത്. ജൂൺ 12ന് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. ഇപ്പോൾ നുണപരിശോധനക്ക് വിേധയമാക്കുന്ന നാല് പേരുൾപ്പെടെയുള്ളവരെ സി.ബി.െഎ ചോദ്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.