ബാലഭാസ്കറിൻെറ മരണം: കുറ്റപത്രം അംഗീകരിച്ചു
text_fieldsതിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിെൻറ അപകടമരണ കേസിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. കേസിലെ ഏക പ്രതി അർജുൻ ഏപ്രിൽ ഏഴിന് ഹാജരാകാൻ കോടതി നിർദേശിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ആറ് മാസത്തെ അന്വേഷണത്തിനുശേഷം കഴിഞ്ഞ ദിവസമാണ് സി.ബി.െഎ സംഘം കുറ്റപത്രം സമർപ്പിച്ചത്. അലക്ഷ്യമായി വാഹനം ഓടിച്ചത് അപകടകാരണമായെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ.
ഈ നിഗമനം തന്നെയായിരുന്നു ക്രൈംബ്രാഞ്ചിനും. അപകടസമയത്ത് കാർ ഓടിച്ചയാളിനെ കുറിച്ച മൊഴികളാണ് ദുരൂഹതയുണ്ടെന്ന് തോന്നാൻ കാരണം. അർജുനാണ് കാർ ഓടിച്ചതെന്ന് ബാലഭാസ്കറിെൻറ ഭാര്യ ലക്ഷ്മിയും ദൃക്സാക്ഷികളും മൊഴി നൽകി.
ബാലഭാസ്കറാണ് കാർ ഒാടിച്ചതെന്നായിരുന്നു അർജുെൻറ മൊഴി. ഫോറൻസിക് പരിശോധനയുടെയും രഹസ്യമൊഴികളുടെയും സഹായമാണ് കേസിൽ നിർണായക വഴിത്തിരിവായതെന്ന് സി.ബി.ഐ ഡിവൈ.എസ്.പി അനന്തകൃഷ്ണൻ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
2019 സെപ്റ്റംബർ 25ന് പുലർച്ചയായിരുന്നു കേസിനാസ്പദമായ അപകടം. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ തിരുവനന്തപുരം പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപത്തായിരുന്നു അപകടം. മകൾ അപകടസ്ഥലത്തും ബാലഭാസ്കർ ചികിത്സയിൽ കഴിയവെയുമാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.