ബാലഭാസ്കറിന്റെ മരണം: കേസ് തോൽക്കുമെന്ന് സരിത മുന്നറിയിപ്പ് നൽകിയെന്ന് പിതാവ് ഉണ്ണി
text_fieldsതിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിെൻറ അപകടമരണം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ കുടുംബം നൽകിയ കേസ് തോൽക്കുമെന്ന് സോളാർ കേസിലെ പ്രതി സരിത എസ്. നായർ ഫോണിൽ വിളിച്ച് മുന്നറിയിപ്പ് നൽകിയെന്ന് ബാലഭാസ്കറിെൻറ പിതാവ് ഉണ്ണി.
സുപ്രീംകോടതിയിലെ വക്കീലുമായി ബന്ധപ്പെട്ട് ഹൈകോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ കൊടുക്കണമെന്ന് സരിത നിർദേശിച്ചു. കേസിൽ അട്ടിമറിയുണ്ടെന്ന സംശയത്തെ തുടർന്നാണ് അഭിഭാഷകരുടെ അഭിപ്രായപ്രകാരം ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും ഉണ്ണി പറഞ്ഞു.
സരിത മൂന്നുദിവസം മുമ്പ് വിളിച്ച് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞപ്പോള്‍ ആലോചിക്കട്ടെ എന്ന മറുപടിയാണ് നൽകിയതെന്ന് ഉണ്ണി പറഞ്ഞു. സരിത എന്ന് പരിചയപ്പെടുത്തിയാണ് വിളിച്ചത്. അവരെ ടി.വിയിൽ കണ്ട പരിചയമേയുള്ളൂ. ശബ്ദം കേട്ടിട്ട് അവരുടേതാണെന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു.
ബാലഭാസ്കറിെൻറ മരണത്തിൽ ദുരൂഹതയില്ലെന്ന് സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈകോടതിയെ സമീപിച്ചത്. ജൂൺ 30നാണ് കേസിൽ വിധി. അതേസമയം, ബാലഭാസ്‌കറിെൻറ പിതാവിനെ വിളിച്ച സരിത താന്‍ തന്നെയെന്ന് സോളാര്‍ കേസില്‍ ആരോപണവിധേയയായ സരിത എസ്. നായര്‍ വിശദീകരിച്ചു. നിയമസഹായം നല്‍കാനാണ് വിളിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. ബാലഭാസ്‌കറിെൻറ പിതാവ് നല്‍കിയ അപ്പീല്‍ തള്ളുകയാണെങ്കില്‍ തെൻറ അഭിഭാഷകന്‍ മുഖേന മേല്‍കോടതിയില്‍ സഹായിക്കാമെന്നാണ് പറഞ്ഞതെന്നും സരിത കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.