ബാലഭാസ്കറിെൻറ മരണം: കലാഭവൻ സോബിയെയും പ്രകാശൻ തമ്പിയെയും നുണപരിശോധന നടത്തും
text_fieldsതിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിെൻറ അപകടമരണവുമായി ബന്ധപ്പെട്ട് ചലച്ചിത്രതാരം കലാഭവന്‍ സോബിയെയും ബാലഭാസ്കറിെൻറ മുൻ മാനേജർ പ്രകാശന് തമ്പിയെയും സി.ബി.െഎ നുണപരിശോധനക്ക് വിധേയമാക്കും.
ഇതിനുള്ള അനുമതി തേടി കോടതിയെ സമീപിക്കാനാണ് കേസ് അന്വേഷിക്കുന്ന സി.ബി.െഎ തിരുവനന്തപുരം പ്രത്യേക യൂനിറ്റിെൻറ തീരുമാനം. സോബിയുടെയും പ്രകാശന് തമ്പിയുടെയും മൊഴികൾ സി.ബി.െഎ നേരത്തേതന്നെ രേഖപ്പെടുത്തിയിരുന്നു. മൊഴികളില്‍ വ്യക്തത വരുത്താനാണ് നുണപരിശോധന.
ഈമാസം ഏഴിന് കലാഭവന്‍ സോബിയെ തിരുവനന്തപുരത്തെ സി.ബി.ഐ ഓഫിസില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ഏതന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ബ്രെയിന്‍ മാപ്പിങ്ങിനും നുണപരിശോധനക്കും തയാറാണെന്നും സി.ബി.ഐക്ക് സോബി സമ്മതപത്രം നല്‍കിയിരുന്നു. നുണപരിശോധനാ സമയത്ത് അഭിഭാഷകെൻറ സാന്നിധ്യം വേണമെന്ന് സി.ബി.ഐയോട് ആവശ്യപ്പെടുമെന്ന് സോബി വ്യക്തമാക്കി.
ദിവസങ്ങൾക്ക് മുമ്പാണ് ബാലഭാസ്കറിെൻറ മാനേജരായിരുന്ന പ്രകാശന് തമ്പിയെ സി.ബി.ഐ ചോദ്യം ചെയ്തത്.
പത്തുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ ചില കാര്യങ്ങളില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ബാലഭാസ്കറിെൻറ അപകടം നടക്കുേമ്പാൾ ചിലരുടെ സാന്നിധ്യം സംബന്ധിച്ച് സോബി പറഞ്ഞ കാര്യങ്ങൾ തമ്പിയോട് സി.ബി.ഐ ചോദിച്ചെങ്കിലും അതൊക്കെ കള്ളമാണെന്നായിരുന്നു മറുപടി.
ചില പേരുകള്‍ കൂടി വെളിപ്പെടുത്താനുണ്ടെന്ന് കലാഭവന്‍ സോബി
തിരുവനന്തപുരം: യുവ സംഗീതജ്ഞൻ ബാലഭാസ്കറിെൻറ മരണവുമായി ബന്ധപ്പെട്ട് തനിക്ക് ചില പേരുകള്‍ കൂടി വെളിപ്പെടുത്താനുണ്ടെന്ന് ചലച്ചിത്രതാരം കലാഭവന്‍ സോബി. ഈ പേരുകള്‍ സി.ബി.ഐയോടും ക്രൈംബ്രാഞ്ചിനോടും വെളിപ്പെടുത്തിയിട്ടില്ല.
പകരം നുണപരിശോധനയിലൂടെ പുറത്തുവരട്ടെ എന്നാണ് നിലപാട്. താന്‍ പറഞ്ഞ കാര്യങ്ങള്‍ മുഖവിലെക്കടുക്കുന്നത് കൊണ്ടാണ് തന്നോടൊപ്പം പ്രകാശന് തമ്പിയെയും നുണ പരിശോധനക്ക് വിധേയമാക്കാന്‍ സി.ബി.ഐ തയാറാകുന്നതെന്നാണ് മനസ്സിലാക്കുന്നത്. നുണ പരിശോധന നടത്തുകയാണെങ്കില്‍ അഭിഭാഷകെൻറ സാന്നിധ്യം വേണമെന്ന് ആവശ്യപ്പെടും - അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.