ബാലഭാസ്കറിന്റെ അപകടമരണം: മുൻ മാനേജർ വിഷ്ണുവിനെ സി.ബി.െഎ ചോദ്യംചെയ്തു
text_fieldsതിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിെൻറ അപകടമരണവുമായി ബന്ധപ്പെട്ട് മുൻ മാനേജര്‍ വിഷ്ണു സോമസുന്ദരത്തെ സി.ബി.ഐ ചോദ്യം ചെയ്തു. തിങ്കളാഴ്ച രാവിലെ പത്തോടെ തിരുവനന്തപുരത്തെ ഓഫിസില്െവച്ചായിരുന്നു ചോദ്യം ചെയ്യല്‍. ചില ചോദ്യങ്ങളിൽ വ്യക്തമായ മറുപടി നല്കാന് വിഷ്ണുവിനായില്ല.
ബാലഭാസ്കറിെൻറ സാമ്പത്തികകാര്യങ്ങളും വിദേശരാജ്യങ്ങളിലുള്‍പ്പെടെ സ്റ്റേജ് പരിപാടികളും കോഓഡിനേറ്റ് ചെയ്തിരുന്നത് വിഷ്ണുവായിരുന്നു. ബാലഭാസ്കറിെൻറ മരണശേഷം കഴിഞ്ഞവർഷം വിഷ്ണു സ്വർണക്കടത്തിൽ പിടിയിലായിരുന്നു. അര്‍ജുനെ ബാലഭാസ്കറിെൻറ ഡ്രൈവറായി കൊണ്ടുവന്നത് വിഷ്ണുവായിരുന്നു.
ബാലഭാസ്കറുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നെന്ന് പറയപ്പെടുന്ന പൂന്തോട്ടത്തെ ഡോക്ടറുടെ സഹോദരീപുത്രനാണ് അര്ജുന്. വിഷ്ണുവിനെ ചോദ്യം ചെയ്തതില്‍ ചില കാര്യങ്ങളില്‍ വ്യക്തതവരുത്തേണ്ടതുണ്ട്. അതിനാൽ ഇയാളെയും നുണപരിശോധനക്ക് വിധേയമാക്കേണ്ടിവരുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
ബാലഭാസ്കറിെൻറ മാതാപിതാക്കൾ, ഭാര്യ ലക്ഷ്മി, ബന്ധുവായ പ്രിയ വേണുഗോപാല്‍, കലാഭവന്‍ സോബി, പൂന്തോട്ടത്തെ ഡോക്ടര്‍, ഭാര്യ, മകന്, ഡ്രൈവര്‍ അര്ജുന്, മാനേജരായിരുന്ന പ്രകാശന് തമ്പി എന്നിവരില്‍നിന്ന് സി.ബി.െഎ നേരത്തേ മൊഴിയെടുത്തിരുന്നു. ഇതില്‍ പ്രകാശൻ തമ്പി, കലാഭവൻ സോബി എന്നിവരുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നതിനാൽ ഇവരെ നുണപരിശോധനക്ക് വിധേയമാക്കാൻ സി.ബി.െഎ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.