ബാലഭാസ്കറിെൻറ സംഗീതട്രൂപ് അംഗങ്ങളുടെ മൊഴിയെടുത്തു
text_fieldsതിരുവനന്തപുരം: സംഗീതജ്ഞന് ബാലഭാസ്കറിെൻറ അപകടമരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐ സംഘം ഗായകനും സംഗീതസംവിധായകനുമായ ഇഷാന്‍ദേവ് ഉൾപ്പെടെയുള്ളവരിൽനിന്ന് മൊഴിയെടുത്തു.
ബാലഭാസ്കറിെൻറ സംഗീതട്രൂപ്പിലെ അംഗങ്ങളും ഇക്കൂട്ടത്തിലുണ്ട്. ബാലഭാസ്കര്‍ സ്വദേശത്തും വിദേശത്തുമായി നടത്തിയ സംഗീതപരിപാടികളെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിച്ചത്. തിരുവനന്തപുരം സി.ബി.ഐ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.
കോളജ് മുതൽ ബാലഭാസ്കറുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് ഇഷാൻദേവ്. ബാലുവിന് അപകടം സംഭവിച്ച് ആശുപത്രിയിൽ ആയപ്പോൾ ഇദ്ദേഹം അവിടെയും സജീവമായിരുന്നു. ബാലുവിെൻറ മരണശേഷം സമൂഹമാധ്യമങ്ങളിലൂടെ ഇഷാൻ നടത്തിയ പ്രതികരണങ്ങൾ സംബന്ധിച്ച കാര്യങ്ങളിലെല്ലാം സി.ബി.െഎ വ്യക്തതവരുത്തിയെന്നാണ് വിവരം.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബാലഭാസ്കറിെൻറ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ പങ്കുണ്ടോയെന്നാണ് സി.ബി.ഐ അന്വേഷിക്കുന്നത്. അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ വിഷ്ണു സോമസുന്ദരവും പ്രകാശന് തമ്പിയും ബാലഭാസ്കറിെൻറ മുന്‍ മാനേജര്മാരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.