ബാലഭാസ്കറിെൻറ മരണം: സാക്ഷികളുമായി സി.ബി.െഎ തെളിവെടുപ്പ്
text_fieldsകഴക്കൂട്ടം (തിരുവനന്തപുരം): സംഗീതജ്ഞൻ ബാലഭാസ്കറിെൻറ അപകട മരണത്തിലെ ദുരൂഹത നീക്കാൻ സാക്ഷികളുമായി സി.ബി.ഐ സംഘം അപകട സ്ഥലത്ത് തെളിവെടുപ്പ് നടത്തി. സംഭവത്തിലെ ദൃക്സാക്ഷിയെന്ന് പറഞ്ഞിരുന്ന ചലച്ചിത്രതാരം കലാഭവൻ സോബിയെയും വിളിച്ചുവരുത്തിയിരുന്നു. സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് എസ്.പി നന്ദകുമാരൻ നായരുടെയും ഡിവൈ.എസ്പി. അനന്തകൃഷ്ണെൻറയും നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
അപകടം നടന്ന സ്ഥലത്തിന് ഒരു കിലോമീറ്റർ മാറിയുള്ള പെട്രോൾ പമ്പിൽെവച്ച് കലാഭവൻ സോബിയുടെ മൊഴി രേഖപ്പെടുത്തി. കൊച്ചിയിൽനിന്ന് തിരുെനൽവേലിക്ക് പോകുന്ന വഴിയിൽ മംഗലപുരം കുറക്കോട്ടുള്ള പമ്പിനകത്ത് താൻ കാറിൽ വിശ്രമിക്കുകയായിരുന്നു. പമ്പിനു മുന്നിൽ മറ്റൊരു വെളുത്ത കാറിൽ കുറച്ചുപേർ മദ്യപിച്ചിരിക്കുന്നത് കണ്ടു. ഈ സമയം അതുവഴി വന്ന നീല ഇന്നോവ കാർ അവിടെ നിർത്തി. മദ്യപിച്ചിരുന്നവർ ഇരുമ്പുവടിയുമായി കാറിനു സമീപം എത്തുകയും പിന്നിലെ ഗ്ലാസ് അടിച്ചുതകർക്കുകയും ചെയ്തു. കാറിെൻറ മുന്നിൽ ഇടതുവശത്തെ സീറ്റിൽ ഒരാൾ തല കുനിച്ചിരിക്കുകയായിരുന്നു. ഇതോടെ വേഗത്തിൽ കാർ മുന്നോട്ടുപോയി. സംഭവങ്ങൾ നടക്കുന്നത് രാത്രി മൂന്നരയോടെയെന്നും സോബി മൊഴി നൽകി.
നാലോടെ താൻ വീണ്ടും യാത്ര പുറപ്പെട്ടപ്പോൾ നേരത്തേ കണ്ട നീല ഇന്നോവ മരത്തിൽ ഇടിച്ചുമറിഞ്ഞ നിലയിലായിരുന്നു. അന്ന് രാവിലെ മാധ്യമങ്ങളിൽ കൂടിയാണ് കാറിലുണ്ടായിരുന്നത് ബാലഭാസ്കറെന്ന് അറിയുന്നത്. ക്രൈംബ്രാഞ്ചിനു മുമ്പാകെ പറയാത്ത വ്യത്യസ്തമായ മൊഴിയാണ് സോബി സി.ബി.ഐ സംഘത്തിന് നൽകിയത്. എന്നാൽ, ആക്രമണം നടന്നെന്ന് സോബി മൊഴി കൊടുത്ത സ്ഥലത്തുനിന്ന് 100 മീറ്റർ മാറിയാണ് മംഗലപുരം പൊലീസ്സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഇത്തരം ഒരു സംഭവം മംഗലപുരം സ്റ്റേഷനിലോ തൊട്ടടുത്ത സ്റ്റേഷനിലെവിടെയും അറിയിക്കാതിരുന്നത് എന്തെന്ന ചോദ്യത്തിൽ സോബി വ്യക്തമായ ഉത്തരം നൽകിയിട്ടില്ല.
മംഗലപുരം സ്റ്റേഷനിലെത്തിയ സംഘം അപകടത്തിൽപെട്ട ഇേന്നാവോ കാർ പരിശോധിച്ചു. അപകടസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൈവേ പൊലീസ് എസ്.ഐ നാരായണെൻറ മൊഴി രേഖപ്പെടുത്തി. അപകടസ്ഥലത്ത് കാറിനു തൊട്ടുപിന്നിൽ ഉണ്ടായിരുന്നെന്ന് അവകാശപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ സി. അജിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.