Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീഡനക്കേസിൽ...

പീഡനക്കേസിൽ ബാലചന്ദ്രകുമാറിന്‍റെ മുൻകൂർ ജാമ്യ ഹരജി തള്ളി

text_fields
bookmark_border
Balachandra Kumar, Rape Case
cancel
Listen to this Article

കൊച്ചി: പീഡനക്കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മുൻകൂർ ജാമ്യ ഹരജി ഹൈകോടതി തള്ളി. ഇതുമായി മുന്നോട്ടുപോകുന്നില്ലെന്ന് ബാലചന്ദ്രകുമാറിന്റെ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ്​ ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച്​ ഹരജി തള്ളി നടപടികൾ അവസാനിപ്പിച്ചത്​.

നടൻ ദിലീപിനെതിരെ താൻ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്​ഥാനത്തിലാണ്​ യുവനടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണമെന്നും ഇതിനുള്ള പ്രതികാരമെന്ന നിലയിൽ ദിലീപ് മുൻകൈയെടുത്ത്​ തനിക്കെതിരെ കെട്ടിച്ചമച്ചതാണ് പീഡനക്കേസെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്‍റെ ആരോപണം. ബാലചന്ദ്രകുമാർ പീഡിപ്പിച്ച്​ ദൃശ്യങ്ങൾ പകർത്തിയെന്നാരോപിച്ച് കണ്ണൂർ സ്വദേശിനി കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക്​ നൽകിയ പരാതിയിൽ എറണാകുളം എളമക്കര പൊലീസാണ് കേസെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anticipatory bailrape caseBalachandra kumar
News Summary - Balachandra Kumar's anticipatory bail plea rejected in rape case
Next Story