Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'പറഞ്ഞതിൽ...

'പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു'; നിരപരാധിത്വം തെളിഞ്ഞതിൽ സന്തോഷമെന്ന് ബാലചന്ദ്രകുമാർ

text_fields
bookmark_border
Balachandra Kumar
cancel

കൊച്ചി: യുവതി നൽകിയ ബലാത്സംഗ പരാതി വ്യാജമെന്ന പൊലീസ് റിപ്പോർട്ടിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ബാലചന്ദ്രകുമാർ. നിരപരാധിത്വം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായും ബാലചന്ദ്രകുമാർ പറഞ്ഞു. തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് യുവതി പരാതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതൊക്കെ നടന്നത് കേരളത്തിലാണെന്നതാണ് അത്ഭുതപ്പെടുത്തുന്നത്. നിരപരാധിത്വം തെളിയുന്ന പൊലീസ് റിപ്പോർട്ട് വന്നതിൽ സന്തോഷം. ജീവിതത്തിൽ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ആളാണ് തനിക്കെതിരെ പരാതി നൽകിയത്. ദിലീപിനെതിരെ ആരോപണം ഉയർത്തിയതിനുശേഷമാണ് ഇത്തരം കേസുകൾ ഉണ്ടായതെന്നും തന്നോട് ശത്രുതയുള്ള ആളുകൾ ചേർന്ന് കെട്ടിച്ചമച്ച കേസാണിതെന്നും അദ്ദേഹം പറഞ്ഞു. സത്യം തെളിയുന്നതുവരെ നിയമപരമായി ഏതറ്റം വരെയും പോവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2010ൽ സംവിധായകൻ ബാലചന്ദ്രകുമാർ തന്നെ പീഡിപ്പിച്ചു എന്ന് കണ്ണൂര്‍ സ്വദേശിനിയായ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, പരാതി വ്യാജമാണെന്നും കേസിൽ അന്വേഷണം അവസാനിപ്പിക്കുകയാണെന്നും ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ​കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പൊലീസ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Balachandra Kumar
News Summary - Balachandra Kumar's response on police report
Next Story