ജീവിതംതന്നെ റേഡിയോ; പ്രണയം വിടാതെ ബാലൻ
text_fieldsകൽപറ്റ: സുൽത്താൻ ബത്തേരി നായ്ക്കെട്ടി കല്ലൂർ ബാലരാജ് എന്ന ബാലന് റേഡിയോ പ്രണയ ം തുടങ്ങിയിട്ട് 62 വർഷം. വർഷങ്ങളായി ബാലൻ വാർത്തകൾ വായിക്കുകയോ കാണുകയോ അല്ല; കേൾ ക്കുകയാണ്. റേഡിയോ വാർത്തയടക്കം ആകാശവാണി പരിപാടികൾ കേൾക്കാത്ത ഒരു ദിവസംപോലും ക ടന്നുേപായത് ബാലെൻറ ഓർമയിലില്ല. ടി.വി കാണും. പക്ഷേ, റേഡിയോ കേട്ടാലേ ഉറങ്ങൂ.
റേഡി യോയോടുള്ള പ്രണയം തുടങ്ങിയിട്ട് 62 വർഷമായി. അഞ്ചാം വയസ്സിൽ അസ്ഥിയിൽ തൊട്ട റേഡിയോ തന്നെയായി പിന്നെ ജീവിതവഴി. 50 വർഷത്തോളമായി റേഡിയോ നന്നാക്കിയാണ് ജീവിതം നെയ്യുന്നത്. ഏഴുവർഷം മുമ്പ് പ്രമേഹം കൂടി കാൽപാദം മുറിച്ചുനീക്കിയിട്ടും തളർന്നിട്ടില്ല. കടയിലെത്തി റേഡിയോ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽപിന്നെ എന്തു ജീവിതമെന്ന് ബാലൻ ചോദിക്കുന്നു. വിദൂരത്തിരുന്ന് ആകാശവാണി നിലയങ്ങളുമായി അടുത്ത ബന്ധം, പരാതികളും നിർദേശങ്ങളുമായി കത്തിടപാടുകൾ. ഫോൺവിളികൾ. ആദ്യകാല വാർത്താവായനക്കാരുമായി നല്ല സൗഹൃദം. പുലർച്ച റേഡിയോ തുറക്കുന്നതിനുമുമ്പ് അതിനു മുന്നിൽ ബാലൻ കാതുതുറന്നിരിക്കും.
1957 ആഗസ്റ്റ് 15. തിരുവനന്തപുരം നിലയത്തിൽനിന്ന് വൈകീട്ട് 6.05ന് കേരളത്തിൽനിന്ന് ആദ്യ പ്രക്ഷേപണം വായുവിൽ പറന്ന ദിവസം.‘‘ആകാശവാണി, തിരുവനന്തപുരം, കോഴിക്കോട്, പ്രാദേശിക വാർത്തകൾ വായിക്കുന്നത് ബാൽറാം...’’ അന്ന് വാർത്ത കേട്ട ബാലൻ വാർത്തകൾ കേട്ടുകൊണ്ടേയിരിക്കുന്നു. വീട്ടിൽ അഞ്ചു റേഡിയോകളുണ്ട്. ഒന്ന് തകരാറിലായാൽ മറ്റൊന്ന് -ബാലൻ പറഞ്ഞു. ഭാര്യ കാർത്തിക കൂട്ടിനുണ്ട്. മൂന്നു മക്കൾ. നാട്ടുകാർക്ക് ഇദ്ദേഹം റേഡിയോ ബാലനാണ്. പിതാവ് വിമുക്തഭടനായ ഗോപാലനിൽനിന്നാണ് റേഡിയോ കമ്പം കിട്ടിയത്.
2001 മുതൽ എഫ്.എം റേഡിയോ പരിപാടികൾ ശ്രോതാക്കളുടെ എണ്ണം കൂട്ടി. അത് ബാലനെയും തുണച്ചു. പണ്ട് ശ്രീലങ്കയിൽനിന്ന് മലയാളം പ്രക്ഷേപണം തുടങ്ങിയപ്പോൾ ബാലൻ ശ്രോതാവായിരുന്നു. 1983ൽ റേഡിയോ പരിപാടികൾ നിർത്തി. സരോജനി ശിവലിംഗം ആയിരുന്നു സിലോൺ പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നത്. അവർ സമ്മാനിച്ച റഷ്യൻനിർമിത റേഡിയോ ബാലൻ നിധിയായി സൂക്ഷിക്കുന്നു. 60 വർഷം പഴക്കമുള്ള അത് ഇപ്പോഴും പാടുന്നു. ബുഷ്, മർഫി, നെൽകോ, ടെലിഫങ്കൻ, ടെലെ റാഡ്, ഫിലിപ്സ്... ഇങ്ങനെ എത്രയോ റേഡിയോകൾ ആ വിരലുകൾ തൊടുേമ്പാൾ പാടുകയാണ്. അപ്പോൾ ബാലന് നിറഞ്ഞ ചിരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.