Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാലശങ്കറിന്​...

ബാലശങ്കറിന്​ സീറ്റുകിട്ടാത്തതിലെ നിരാശ; ആരോപണം തള്ളി വി.മുരളീധരൻ

text_fields
bookmark_border
ബാലശങ്കറിന്​ സീറ്റുകിട്ടാത്തതിലെ നിരാശ; ആരോപണം തള്ളി വി.മുരളീധരൻ
cancel

ന്യൂഡൽഹി: സി.പി.എം-ബി.ജെ.പിയും തമ്മിൽ ധാരണയുണ്ടെന്ന ആർ.എസ്​.എസ്​ സൈദ്ധാന്തികൻ ബാലശങ്കറിന്‍റെ ആരോപണം തള്ളി വി.മുരളീധരൻ. സീറ്റ്​ കിട്ടാത്തതിലുള്ള നിരാശയാണ്​ ബാലങ്കറിനുണ്ടായതെന്ന്​ അദ്ദേഹം പറഞ്ഞു. കേരള രാഷ്​ട്രീയത്തിൽ ബാലശങ്കറിന്​ റോളില്ലെന്നും മുരളീധരൻ വ്യക്​തമാക്കി.

ബാലശങ്കർ ആർ.എസ്​.എസിനോ ബി.ജെ.പിക്കോ എതിരായി പ്രവർത്തിക്കുന്നയാളല്ല. സീറ്റ്​ കിട്ടാത്തതിലെ നിരാശമൂലമാകും അദ്ദേഹത്തിൽ നിന്ന്​ ഇത്തരമൊരു വൈകാരിക പ്രകടനമുണ്ടായതെന്ന്​ മുരളീധരൻ. അതേസമയം, ബാലങ്കശറിന്‍റെ ആരോപണങ്ങളിൽ ആർ.എസ്​.എസ് തന്നെ​ മറുപടി പറയുമെന്ന്​ കുമ്മനം രാജശേഖരൻ വിശദീകരിച്ചു.

കെ.സുരേന്ദ്രൻ നയിക്കുന്ന സംസ്ഥാന നേതൃത്വം സി.പി.എമ്മുമായി ഉണ്ടാക്കിയ കച്ചവടത്തിന്‍റെ അടിസ്ഥാനത്തിലാണ്​ തന്നെ ഒഴിവാക്കിയതെന്നും മാധ്യമങ്ങൾക്ക്​ നൽകിയ അഭിമുഖത്തിൽ ബാലശങ്കർ വ്യക്​തമാക്കിയിരുന്നു. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ക്രിസ്ത്യന്‍ വിഭാഗവും ഒരു പോലെ തന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചിരുന്നു. അതിനൊപ്പം ബി.ജെ.പിക്ക് ഇത്തവണ വിജയസാദ്ധ്യതയുള്ള മണ്ഡലമായിരുന്നു ചെങ്ങന്നൂരെന്നും ബാലശങ്കർ പറയുന്നു.

ഓര്‍ത്തഡോക്‌സ്‌ സഭാ നേതൃത്വവും, എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയും എൻ.എസ്​.എസും എനിക്കനുകൂലമായി രംഗത്തുണ്ടായിരുന്നു. ഇതിനെല്ലാം പുറമെ മണ്ഡലത്തിൽ ബന്ധുമിത്രാദികളടക്കം പതിനായിരം വോ​ട്ടെങ്കിലും ഉണ്ട്​. എന്നിട്ടും സീറ്റ്​ നിഷേധിച്ചതിന്​ പിന്നിൽ സി.പി.എമ്മും ബി.ജെ.പിയുമായിട്ടുള്ള ഡീലാണ്​​. ചെങ്ങന്നൂരും ആറന്മുളയിലും സി.പി.എമ്മിന്‍റെ വിജയം ഉറപ്പാക്കുന്നതിന് പ്രത്യുപകാരം കോന്നിയില്‍ എന്നതായിരിക്കാം ഡീലെന്നും ബാലശങ്കർ ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V.Muralidharanr balashankar
News Summary - Balashankar disappointed not getting a seat; V. Muraleedharan denies allegations
Next Story