കണ്ണുകൊണ്ട് ബലൂൺ വീർപ്പിക്കൽ: ലോക റെക്കോഡിട്ട് ഉമറുൽ ഫാറൂഖ്
text_fieldsകായംകുളം: കണ്ണുകൊണ്ട് ബലൂണിൽ വായുനിറക്കുന്ന ഇസ്മായിൽ ഉമറുൽ ഫാറൂഖ് വിസ്മയമാകുന്നു.
ബി.ടെക് വിദ്യാർഥിയായ ഫാറൂഖിെൻറ (22) അത്ഭുതപ്രവൃത്തി ഇന്ത്യൻ ബുക്ക് ഒാഫ് റെക്കോഡ്സിൽ ഇടംപിടിച്ചിരിക്കുകയാണ്. കറ്റാനം ഇലിപ്പക്കുളം ജാസ്മിൻ മൻസിലിൽ ഷംനാദ്-ജാസ്മിൻ ദമ്പതികളുടെ മകനായ ഫാറൂഖിെൻറ ദീർഘകാല സ്വപ്നമാണ് സഫലമായത്.
1.29 മിനിറ്റിനുള്ളിലെ ബലൂൺ വീർപ്പിക്കൽ ലോകത്തിലെ ആദ്യറെക്കോഡായാണ് ഇടംപിടിച്ചത്. നാലാം ക്ലാസ് മുതലുള്ള പരീക്ഷണമാണ് ഫലവത്തായതെന്ന് ഫാറൂഖ് പറഞ്ഞു. ചെവിയിൽ കയറിയ വെള്ളം പുറത്തേക്ക് കളയാൻ മൂക്കും വായും പൊത്തിപ്പിടിച്ചപ്പോൾ കണ്ണിലൂടെ വായു പുറത്തേക്ക് വന്നു. ഇതിൽനിന്നാണ് വേറിട്ട പ്രവർത്തനത്തിന് വഴിതുറന്നത്.
ഇന്ദോർ അബ്ദുൽ കലാം സർവകലാശാലയിലെ മൂന്നാംവർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ ഫാറൂഖിെൻറ ബലൂൺ വീർപ്പിക്കൽ റെക്കോഡ്സ് അധികൃതർ ഒാൺലൈനായാണ് നിരീക്ഷിച്ചത്. വേറിട്ട പ്രവൃത്തികൾ ഫാറൂഖിനെ സമൂഹ മാധ്യമങ്ങളിലെ താരമായും മാറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.