‘വോട്ടിങ് യന്ത്രം വേണ്ട, ബാലറ്റ് മതി’; ഫേസ്ബുക്കിൽ വ്യാപക പ്രചാരണം
text_fieldsആലപ്പുഴ: വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വോട്ടിങ് യന്ത്രങ്ങൾ ഒഴിവാക്കി ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷെൻറ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രതിഷേധ പ്രചാരണം. ‘വോട്ടിങ് മെഷിന് വെറുമൊരു യന്ത്രമല്ല, വിശ്വാസത്തിെൻറ പ്രതീകമാണ്’ എന്ന് അവകാശപ്പെടുന്ന വിഡിയോക്ക് താഴെയാണ് പ്രതിഷേധം.
മധ്യപ്രദേശ് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡിസംബർ ഒന്നിന് വൈകീേട്ടാടെ കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഫേസ്ബുക്ക് കൂട്ടായ്മകളിൽനിന്ന് ഉയർന്ന ആവശ്യം വളരെ പെെട്ടന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള കമൻറുകൾക്ക് ഫേസ്ബുക്ക് പേജിൽ ആദ്യമേയുള്ള വിവരണം തന്നെയാണ് കമീഷൻ മറുപടിയായി നൽകുന്നത്.
ബ്രിങ് ബാക് ബാലറ്റ് പേപ്പർ എന്ന ഹാഷ് ടാഗിനൊപ്പമാണ് പ്രതിഷേധം പടരുന്നത്. തിരുവനന്തപുരം സ്വദേശി അരുൺലാൽ, കായംകുളം സ്വേദശി മുഹമ്മദ് ഷാം, ഹൈദരാബാദിലെ േജാളി ആചാര്യ തുടങ്ങിയവരടങ്ങുന്ന എഫ്.ബി കൂട്ടായ്മ സുഹൃദ്വലയങ്ങളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും നൽകിയ പ്രചാരണം വൻ മുന്നേറ്റമാണുണ്ടാക്കുന്നത്. 48 മണിക്കൂറിനകം 17,000ലേറെ േപരാണ് അഭിപ്രായം രേഖപ്പെടുത്തിയത്.
കാമ്പയിൻ ജനമനസ്സുകളെ സ്വാധീനിക്കുകതന്നെ ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് മുഹമ്മദ് ഹിഷാം ‘മാധ്യമ’ത്തോട് പറഞ്ഞു. ഇത്തരമൊരു കാമ്പയിൻ കാലഘട്ടത്തിെൻറ അനിവാര്യതയാണെന്ന് ഫെയ്സ് യുവകലാസാഹിതി ആലപ്പുഴ ജില്ല സെക്രട്ടറി ആസിഫ് റഹീം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.