Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിലക്ക് നീങ്ങി; ഹേമ...

വിലക്ക് നീങ്ങി; ഹേമ കമ്മിറ്റി റിപ്പോർട്ടിന് വീണ്ടും ജീവൻ

text_fields
bookmark_border
high court of kerala
cancel

തി​രു​വ​ന​ന്ത​പു​രം: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്ത് വി​ട​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി​യ​തോ​ടെ ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടി​ന് വീ​ണ്ടും ജീ​വ​ൻ വെ​ച്ചു. റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണ​മെ​ന്ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്​ ജൂ​ലൈ 24നാ​ണ് ഹൈ​കോ​ട​തി സ്റ്റേ ​ചെ​യ്ത​ത്.

299 പേ​ജു​ള്ള റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്തി​പ​ര​മാ​യ ആ​ക്ഷേ​പം ഒ​ഴി​വാ​ക്കി 233 പേ​ജു​ക​ൾ കൊ​ടു​ക്കാ​നാ​യി​രു​ന്നു സ​ർ​ക്കാ​ർ തീ​രു​മാ​നം. എ​ന്നാ​ൽ ഹൈ​കോ​ട​തി ഉ​ത്ത​ര​വ് വ​ന്ന​തോ​ടെ, വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം റി​പ്പോ​ർ​ട്ട്​ ആ​വ​ശ്യ​പ്പെ​ട്ട ‘മാ​ധ്യ​മം’ ലേ​ഖ​ക​ൻ അ​ട​ക്ക​മു​ള്ള അ​ഞ്ചു​പേ​ർ​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

2017 ഫെ​ബ്രു​വ​രി​യി​ൽ കൊ​ച്ചി​യി​ൽ യു​വ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് രൂ​പം​കൊ​ണ്ട വി​മ​ൻ ഇ​ൻ സി​നി​മ ക​ല​ക്ടീ​വ് (ഡ​ബ്ല്യു.​സി.​സി) മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന അ​നീ​തി​യും അ​ക്ര​മ​വും പ​രി​ശോ​ധി​ക്കു​ന്ന​തി​നും പ​രി​ഹാ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന​തി​നു​മാ​യി ഹൈ​കോ​ട​തി റി​ട്ട. ജ​ഡ്ജി ജ​സ്റ്റി​സ് ഹേ​മ, ന​ടി ശാ​ര​ദ, മു​ൻ ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ കെ.​ബി. വ​ത്സ​ല​കു​മാ​രി എ​ന്നി​വ​ര​ട​ങ്ങി​യ മൂ​ന്നം​ഗ ക​മ്മി​റ്റി​യെ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച​ത്. ന​വം​ബ​ർ 16ന് ​ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. 2019 ഡി​സം​ബ​ർ 31ന് ​ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നേ​രി​ട്ട് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ക​മ്മി​റ്റി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ളെ സാ​ധൂ​ക​രി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള രേ​ഖ​ക​ളും സ്ക്രീ​ൻ​ഷോ​ട്ടു​ക​ളും ഓ​ഡി​യോ ക്ലി​പ്പു​ക​ളും ഒ​പ്പം സ​മ​ർ​പ്പി​ച്ചു.

കാ​സ്റ്റിം​​ഗ് കൗ​ച്ച് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ‌ മ​ല​യാ​ള സി​നി​മ മേ​ഖ​ല​യി​ലു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ൽ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ സാ​ക്ഷ്യ​പ​ത്ര​മ​ട​ക്കം ഉ​ൾ​ക്കൊ​ള്ളി​ച്ചു. മ​ദ്യ​ത്തി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും ഉ​പ​യോ​​ഗം സി​നി​മ സെ​റ്റു​ക​ളി​ൽ വ്യാ​പ​ക​മാ​ണെ​ന്നും ക​ണ്ടെ​ത്ത​ലു​ണ്ട്. ഇ​തൊ​ക്കെ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഒ​രു ട്രൈ​ബ്യൂ​ണ​ൽ രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ശി​പാ​ർ​ശ ചെ​യ്തു.

2017 മു​ത​ല്‍ 2020 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ 1,06,55,000 രൂ​പ​യാ​ണ് ഹേ​മ ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി ചെ​ല​വാ​ക്കി​യ​ത്. പ​ല സി​നി​മ പ്ര​മു​ഖ​രു​ടെ​യും പേ​രു​ക​ൾ ഉ​ൾ​പ്പെ​ട്ട​തോ​ടെ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല. വി​വ​രാ​വ​കാ​ശ ക​മീ​ഷ​ന് പോ​ലും റി​പ്പോ​ർ​ട്ട് കൈ​മാ​റി​യി​ല്ല.

ഒ​ടു​വി​ൽ സി​വി​ൽ കോ​ട​തി​യു​ടെ അ​ധി​കാ​ര​ത്തോ​ടെ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പി​ടി​ച്ചെ​ടു​ത്തു. സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണ​മെ​ന്ന് ജൂ​ലൈ ആ​റി​നാ​ണ്​ ക​മീ​ഷ​ണ​ർ എ. ​അ​ബ്ദു​ൽ ഹ​ക്കീം ഉ​ത്ത​ര​വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovernmentFilm IndustryWomenHema Committee Report
News Summary - Ban lifted-Hema committee report comes alive again
Next Story