ലോട്ടറി നടത്താൻ അനുമതി തേടി മിസോറം; നിരോധിക്കണമെന്ന് കേരളം
text_fieldsതിരുവനന്തപുരം: ലോട്ടറി നടത്തിപ്പിന് അനുമതിതേടി മിസോറം സർക്കാർ കേരളത്തിന് വീണ്ടും കത്തയച്ചു. എന്നാൽ, കത്ത് തള്ളിയ കേരളം മിസോറം ലോട്ടറി വിൽപന സംസ്ഥാനത്ത് നിരോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് രേഖാമൂലം ആവശ്യപ്പെട്ടു. സി.എ.ജി റിപ്പോർട്ടും കേരളം ഉന്നയിച്ച കാര്യങ്ങൾ ശരിെവക്കുന്നതായി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മിസോറം സർക്കാർ നിർദേശിച്ചിരിക്കുന്ന ഏജൻറ് ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട് ക്രമവിരുദ്ധപ്രവര്ത്തനം നടത്തിയ വ്യക്തിയാണെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. മിസോറം സര്‍ക്കാറിെൻറ കത്ത് പൂര്‍ണമല്ലെന്നും കേരളം ചൂണ്ടിക്കാട്ടി. കാര്യങ്ങള്‍ വിശദീകരിച്ച് മിസോറം സര്‍ക്കാറിനും കേരളം കത്ത് നല്കി.
ജി.എസ്.ടി ആക്ട് നിലവിൽ വന്നതോടെ കേരളത്തിൽ നിലനിന്നിരുന്ന പല നിയമങ്ങളും ഇല്ലാതായി. ആ സാഹചര്യത്തിൽ 28 ശതമാനം നികുതി ചുമത്തി മാത്രമേ ഇതരസംസ്ഥാന ലോട്ടറികളെ നിലനിർത്താനാകൂ. നികുതി, സമ്മാനം എന്നിവയിൽ തട്ടിപ്പ് നടത്താനാകാതെ ഇത്തരത്തിൽ ലോട്ടറി നടത്താൻ കഴിയില്ലെന്ന് മന്ത്രി ടി.എം. തോമസ് െഎസക് വാർത്തസമ്മേളനത്തിൽ പറഞ്ഞു. 28 ശതമാനം നികുതിക്കും 53 ശതമാനം സമ്മാനത്തിനും വിനിയോഗിക്കാൻ എങ്ങനെ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ബന്ധപ്പെട്ട സംസ്ഥാനത്തെ അറിയിക്കണമെന്ന കേന്ദ്ര ചട്ടം പാലിക്കാതെയാണ് നറുക്കെടുപ്പിനുള്ള നടപടികള്‍ മിേസാറം സർക്കാർ സ്വീകരിച്ചത്.
മറ്റൊരു സംസ്ഥാനം ഇവിടെ ലോട്ടറി നടത്തുമ്പോള്‍ അതുമായി ബന്ധപ്പെട്ട് വിൽപനക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സകല ക്രമീകരണവും സംസ്ഥാനത്തെ അറിയിക്കണം. എന്നാല്‍, വിതരണക്കാരന് ആരാണെന്ന് മാത്രമാണ് മിസോറം അറിയിച്ചിട്ടുള്ളത്. ലോട്ടറി നടത്തിപ്പിന് മിസോറം സര്‍ക്കാര്‍ ഏല്‍പ്പിച്ച ടീസ്റ്റ ഡിസ്ട്രിബ്യൂട്ടർ എല്ലാ തരത്തിലുള്ള തട്ടിപ്പും നടത്തിയ ഏജന്‍സിയാണെന്നാണ് സി.എ.ജി റിപ്പോര്‍ട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.