എൻ.ഐ.ടിയിൽ മലയാള പത്രങ്ങൾക്ക് വിലക്ക്: പ്രതിഷേധിക്കണം -ഡി.വൈ.എഫ്.ഐ
text_fieldsകോഴിക്കോട്: എൻ.ഐ.ടിയിൽ മലയാള പത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിക്കണമെന്ന് ഡി.വൈ.എഫ്.ഐ. നടപടി ഹീനവും ജനാധിപത്യ വിരുദ്ധവുമാണ്. എൻ.ഐ.ടിയിൽ നടക്കുന്ന സംഘ്പരിവാർ ആശയപ്രയോഗത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. അയോധ്യയിലെ പ്രതിഷ്ഠ ചടങ്ങിന്റെ സമയത്ത് കാമ്പസിൽ ഇന്ത്യയുടെ ഭൂപടം കാവിയിൽ വരക്കുകയും മതചടങ്ങുകൾ ഉൾപ്പെടെ സംഘടിപ്പിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച വൈശാഖ് എന്ന വിദ്യാർഥിയെ അധികാരികൾ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് എൻ.ഐ.ടിയിലെ അധ്യാപികയായ ഷൈജ ആണ്ടവൻ ഗാന്ധി രക്തസാക്ഷി ദിനത്തിൽ മഹാത്മാ ഗാന്ധിയെ കൊന്ന് രാജ്യത്തെ രക്ഷിച്ച ഗോഡ്സെ അഭിമാനമാണെന്ന് സമൂഹമാധ്യമത്തിൽ കമന്റിടുകയും ഇതിൽ പ്രതിഷേധം ഉയരുകയുംചെയ്തിരുന്നു.
വാർത്തകൾ റിപ്പോർട്ട് ചെയ്ത മലയാള പത്രങ്ങൾക്ക് വിലക്കേർപ്പെടുത്തുവാനാണ് അധികാരികൾ തീരുമാനിച്ചത്. രാജ്യദ്രോഹപരമായ കുറ്റംചെയ്ത അധ്യാപികക്കെതിരെ നടപടി സ്വീകരിക്കാതെ ആ വിഷയം റിപ്പോർട്ട് ചെയ്ത പത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയ നടപടി ജനാധിപത്യവിരുദ്ധമാണ്. ഇതിനെതിരെ പ്രതിഷേധം ഉയരണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.