പുതിയ പ്രഖ്യാപനങ്ങൾക്ക് വിലക്ക്; ഇനി എല്ലാം തെരഞ്ഞെടുപ്പ് കമീഷൻ നിയന്ത്രണത്തിൽ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ സംസ്ഥാന സർക്കാറിന് പുതിയ തീരുമാനങ്ങളെടുക്കാനും പ്രഖ്യാപനം നടത്താനും വിലക്ക്. പെരുമാറ്റച്ചട്ടത്തിൽ അനുവദനീയ കാര്യങ്ങൾ മാത്രമേ ഇനി ചെയ്യാനാകൂ. പ്രധാനപ്പെട്ട സർക്കാർ ഉത്തരവുകളെല്ലാം തെരഞ്ഞെടുപ്പ് കമീഷെൻറ പരിശോധനക്ക് വിധേയമാകും.
തെരഞ്ഞെടുപ്പ് കമീഷെൻറ നിയന്ത്രണത്തിലാകും എല്ലാം. മന്ത്രിസഭ ചേർന്നാലും സുപ്രധാന തീരുമാനങ്ങൾ എടുക്കാനാകില്ല. ഉദ്ഘാടന ചടങ്ങുകൾക്കും വിലക്കുണ്ട്്. പ്രഖ്യാപിച്ച ഉദ്ഘാടനങ്ങളെല്ലാം ഏറെക്കുറെ സർക്കാർ പൂർത്തിയാക്കി. കഴിഞ്ഞ ഒരുമാസമായി ഉദ്ഘാടനങ്ങളുടെ പെരുമഴയായിരുന്നു. കഴിഞ്ഞ രണ്ട് മന്ത്രിസഭാ യോഗങ്ങളിൽ നൂറുകണക്കിന് തീരുമാനങ്ങളാണുണ്ടായത്.
ഇതിെൻറ ഉത്തരവുകൾ പുറപ്പെടുവിക്കുന്ന തിരക്കിലായിരുന്നു കഴിഞ്ഞദിവസങ്ങളിൽ സെക്രേട്ടറിയറ്റ്. എല്ലാ വകുപ്പുകളിലും മന്ത്രിമാരുടെ ഒാഫിസുകളിലും പ്രധാന തീരുമാനങ്ങൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കുരുങ്ങാതിരിക്കാനുള്ള ശ്രമത്തിലായിരുന്നു.
അതേസമയം ഏപ്രിൽ ആറിന് വോെട്ടടുപ്പ് പ്രഖ്യാപിച്ചത് പൊതുവേ എല്ലാവരും സ്വാഗതം ചെയ്യുന്നു. വിഷുവിന് മുമ്പ് വോെട്ടടുപ്പ് വേണമെന്ന് എൽ.ഡി.എഫും യു.ഡി.എഫും കമീഷനോട് ആവശ്യപ്പെട്ടിരുന്നു. മേയിൽ നടത്തണമെന്നാണ് ബി.ജെ.പി നിർദേശംെവച്ചത്. 2016ൽ മേയ് 16നായിരുന്നു വോെട്ടടുപ്പ് നടന്നത്. മേയ് 19ന് ഫലം വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.