ജൈവ കാലിത്തീറ്റ നിരോധനം: ടി. സിദ്ദീഖ് എം.എല്‍.എ കര്‍ണാടക മുഖ്യമന്ത്രിയെ കണ്ടു
text_fieldsകല്പറ്റ: ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവ വയനാട്ടിലേക്ക് കൊണ്ടുവരുന്നതിന് കര്‍ണാടക ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയേയും സ്പീക്കര്‍ യു.ടി. ഖാദറിനേയും നേരില്‍ കണ്ട് കൂടിക്കാഴ്ച നടത്തി. കന്നുകാലികള്‍ക്കുള്ള കാലിത്തീറ്റ ആവശ്യത്തിനായി കര്‍ണാടകയില്‍നിന്ന് എത്തിക്കുന്ന ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവയാണ് ഉപയോഗിച്ച് വരുന്നത്. എന്നാല്‍, ഇവ ജില്ലയിലേക്ക് കൊണ്ടുവരുന്നതിന് കര്‍ണാടകയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ക്ഷീരകര്‍ഷകരേയും ക്ഷീരമേഖലയേയും നിരോധനം പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കര്‍ണാടകയില്‍ മഴ കുറയുകയും വരള്‍ച്ച ഉണ്ടായ സാഹചര്യത്തിലും ദുരന്ത നിവാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള യോഗത്തിലാണ് നടപടി. അത് പിന്‍വലിക്കാനുള്ള റിപ്പോര്‍ട്ട് തേടി പുനഃപരിശോധിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കര്‍ യു.ടി ഖാദറുമായും കൂടികാഴ്ച നടത്തി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു കൂടിക്കാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.