Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമകന്‍ ഇതര മതസ്ഥയെ...

മകന്‍ ഇതര മതസ്ഥയെ വിവാഹം കഴിച്ചു; പൂരക്കളി കലാകാരന് വിലക്കെന്ന്

text_fields
bookmark_border
മകന്‍ ഇതര മതസ്ഥയെ വിവാഹം കഴിച്ചു; പൂരക്കളി കലാകാരന് വിലക്കെന്ന്
cancel
camera_alt

representational image

ക​രി​വെ​ള്ളൂ​ര്‍ (കണ്ണൂർ): ക​രി​വെ​ള്ളൂ​രി​ല്‍ പൂ​ര​ക്ക​ളി പ​ണി​ക്ക​രെ ക​ളി​യി​ല്‍നി​ന്ന് വി​ല​ക്കി​യ സം​ഭ​വ​ത്തി​നെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധാ​ഗ്‌​നി. പ​ണി​ക്ക​രു​ടെ മ​ക​ന്‍ മ​തം​മാ​റി ക​ല്യാ​ണം ക​ഴി​ച്ച​തി​ന് മ​റ​ത്തു​ക​ളി​യി​ല്‍നി​ന്ന് വി​ല​ക്കി​യ​താ​യാ​ണ് പ​രാ​തി.

സ​മീ​പ​ത്തെ ക്ഷേ​ത്ര ക​മ്മി​റ്റി ഇ​ദ്ദേ​ഹ​ത്തെ ഇ​ക്കൊ​ല്ല​ത്തെ പൂ​രോ​ത്സ​വ​ത്തി​നാ​യി നേ​ര​ത്തെ​ത​ന്നെ ഏ​ൽ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ള്‍ പ​ക​രം മ​റ്റൊ​രാ​ളെ ഏ​ല്‍പി​ച്ച് ക​ളി ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്. എ​ന്നാ​ല്‍, വി​വാ​ഹ​ത്തി​നു​ശേ​ഷ​വും മു​ന്‍വ​ര്‍ഷ​ങ്ങ​ളി​ല്‍ പ​യ്യ​ന്നൂ​രി​ലെ ര​ണ്ട് ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ത​ട​സ്സ​മി​ല്ലാ​തെ പൂ​രോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​താ​യും നാ​ട്ടി​ലെ ര​ണ്ട് ക്ഷേ​ത്ര ക​മ്മി​റ്റി​ക​ളാ​ണ് വി​ല​ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യ​തെ​ന്നും പ​ണി​ക്ക​ര്‍ പ​റ​യു​ന്നു.

വി​ഷ​യം ച​ര്‍ച്ച​യാ​യ​തോ​ടെ പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘ​വും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. മ​ക​ന്‍ ഇ​ത​ര മ​ത​സ്ഥ​യെ വി​വാ​ഹം ചെ​യ്ത​തി​ന്റെ പേ​രി​ല്‍ ഒ​രു ക​ലാ​കാ​ര​ന് പൂ​ര​ക്ക​ളി ക​ളി​ക്കാ​നു​ള്ള അ​വ​കാ​ശം ക്ഷേ​ത്ര ക​മ്മി​റ്റി നി​ഷേ​ധി​ച്ചു​വെ​ന്ന വാ​ര്‍ത്ത അ​ങ്ങേ​യ​റ്റം അ​മ്പ​ര​പ്പു​ള​വാ​ക്കു​ന്ന​താ​ണെ​ന്ന് പു.​ക.​സ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ബ​ന്ധ​പ്പെ​ട്ട ക്ഷേ​ത്ര ക​മ്മി​റ്റി ഇ​ക്കാ​ര്യം പു​നഃ​പ​രി​ശോ​ധി​ച്ച് അ​ടി​യ​ന്ത​ര​മാ​യി തി​രു​ത്ത​ല്‍ വ​രു​ത്ത​ണ​മെ​ന്ന് പ​യ്യ​ന്നൂ​ര്‍ മേ​ഖ​ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poorakkalibanInter Caste Marriage
News Summary - ban on Poorakkali Panicker due to sons inter caste marriage
Next Story