സംസ്ഥാനത്ത് പ്ലാസ്റ്റിക് കാരിബാഗിന് നിരോധനം വരുന്നു; നടപ്പാക്കൽ തദ്ദേശസ്ഥാപനങ്ങൾ വഴി
text_fieldsതിരുവനന്തപുരം: തലസ്ഥാന നഗരത്തിെൻറ മാതൃക പിൻപറ്റി സംസ്ഥാനത്ത് 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്കിെൻറ ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. സമയപരിധി നല്‍കിക്കൊണ്ട് 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കുകള്‍ നിരോധിക്കാനാണ് തീരുമാനം. എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. 2016ൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവിെൻറ അടിസ്ഥാനത്തിൽ ഹരിതകേരള മിഷനിൽപെടുത്തിയാണ് നിരോധനം പ്രാബല്യത്തിൽ വരുക. ബദൽ എന്നനിലയിൽ പേപ്പർ കാരിബാഗുകൾ വ്യാപകമാക്കും. പ്ലാസ്റ്റിക് കാരിബാഗുകൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി തിരുവനന്തപുരം കോർപറേഷൻ സ്വീകരിച്ച നടപടി വിജയകരമായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിലാണിത്. പരിസ്ഥിതിക്കും ആരോഗ്യത്തിനും ഏറെ ദോഷകരമെന്ന ശാസ്ത്രീയ കെണ്ടത്തലുകളുടെ അടിസ്ഥാനത്തിൽ കാരിബാഗുകള്‍ പൂര്‍ണമായി നിരോധിക്കുകയോ 50 മൈക്രോണില്‍ താഴെയുള്ളവ നിരോധിക്കുകയോ ചെയ്യണമെന്ന് ശുചിത്വമിഷന് അടുത്തിടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
50 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക്കുകള്‍ നിരോധിച്ച് 2016 ഏപ്രിലിലാണ് കേന്ദ്രസര്‍ക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, അത് നടപ്പാക്കാന്‍ ഇതുവരെയും സംസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. തദ്ദേശസ്ഥാപനങ്ങള്‍ ഏകീകൃതസ്വഭാവമില്ലാതെയാണ് പലയിടങ്ങളിലും നിരോധനം നടപ്പാക്കുന്നത്. ഇതിലേക്ക് ശുചിത്വമിഷൻ ബൈലോ തയാറാക്കുന്നത് അന്തിമഘട്ടത്തിലാണ്. പ്ലാസ്റ്റിക് കാരിബാഗുകള്‍ പൂര്‍ണമായും നിരോധിക്കണമെന്ന തീരുമാനം പൊടുന്നനെ ജനങ്ങൾക്ക് ബുദ്ധിമുട്ടാകും എന്നതിനാലാണ് തുടക്കത്തിൽ 50 മൈേക്രാൺ വരെയുള്ള പ്ലാസ്റ്റിക് നിരോധനവുമായി മുന്നോട്ടുപോകുന്നത്. മാലിന്യസംസ്കരണത്തിന് കടുത്ത പ്രതിസന്ധിയാണ് കുറെക്കാലമായി പ്ലാസ്റ്റിക് കാരിബാഗുകളുണ്ടാക്കുന്നത്. മാലിന്യം പ്ലാസ്റ്റിക് കാരിബാഗുകളിലാക്കി പൊതുസ്ഥലങ്ങളില്‍ എറിയുന്ന കാഴ്ചയും പതിവായിട്ടുണ്ട്. മണ്ണില്‍ അലിഞ്ഞുചേരാതെ കടുത്ത പാരിസ്ഥിതിക പ്രശ്നമാണിവയുണ്ടാക്കുന്നത്. ജലാശയങ്ങളിലും പ്ലാസ്റ്റിക് കാരിബാഗുകളില്‍ പൊതിഞ്ഞ് മാലിന്യമെറിയുന്നുണ്ട്. ഇതിനു പൂര്‍ണമായ നിരോധനം മാത്രമേ ഫലം ചെയ്യൂവെന്നാണ് വിലയിരുത്തല്‍.
എന്നാല്‍, തലസ്ഥാനത്ത് കോർപറേഷൻ നടപടിക്കെതിരെ ഉയർന്നതുപോലെ സർക്കാർ തീരുമാനത്തിനെതിരെ കടുത്ത എതിര്‍പ്പ് ഒരു വിഭാഗം വ്യാപാരികളില്‍നിന്ന് ഉയരാൻ സാധ്യതയുണ്ട്. അവരെക്കൂടി കാര്യങ്ങൾ ധരിപ്പിച്ച് കൂടിയാലോചനകൾ കൂടി നടത്തിയ ശേഷമാകും സർക്കാർ തീരുമാനത്തിലേക്ക് പ്രവേശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.